Quantcast

സ്‌പേസ്‌ സ്റ്റേഷനിൽ കുടുങ്ങിയ സുനിതാ വില്യംസിന്റെ മടക്കയാത്ര; പ്രതീക്ഷ നൽകി നാസ

ബഹിരാകാശ നിലയത്തിന് സമീപം റഷ്യൻ ഉപഗ്രഹം പൊട്ടിത്തെറിച്ചതോടെ, സഞ്ചാരികൾ ഒരു മണിക്കൂറിലധികം പേടകങ്ങളിൽ അഭയം പ്രാപിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    28 Jun 2024 8:04 AM GMT

sunita williams
X

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്റെ, ഭൂമിയിലേക്കുള്ള മടക്കയാത്രയിൽ നാസ ഇന്ന് വ്യക്തത വരുത്തും. കഴിഞ്ഞദിവസം ബഹിരാകാശ നിലയത്തിന് സമീപം റഷ്യൻ ഉപഗ്രഹം പൊട്ടിത്തെറിച്ചതോടെ, സഞ്ചാരികൾ ഒരു മണിക്കൂറിലധികം പേടകങ്ങളിൽ അഭയം പ്രാപിച്ചിരുന്നു.

നാസയിലെയും ബോയിങ്ങിലെയും ഉന്നതർ ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്, സുനിത വില്യംസും, ബുച്ച് വിൽ മോറും, ഭൂമിയിലേക്ക് എന്നും മടങ്ങുമെന്ന് കാര്യത്തിൽ ഇന്ന് വ്യക്തത വരുത്തും. പേടകത്തിലെ ഹീലിയം ചോർച്ചയുമായി ബന്ധപ്പെട്ട്, പ്രൊപ്പൻഷ്യൽ സിസ്റ്റത്തിൽ പരിശോധന തുടരുകയാണ്. ജൂലൈ 2 ശേഷമാകും, തിരികെയുള്ള യാത്ര എന്നാണ് സൂചന.

അതിനിടെ ഇന്നലെ ഉപേക്ഷിക്കപ്പെട്ട റഷ്യൻ ഉപഗ്രഹം റിസഴ്സ്-പി1 നൂറിലേറെ കഷ്ണങ്ങളായി പൊട്ടിത്തെറിച്ചു. ബഹിരാകാശ നിലയത്തിൽ ഉണ്ടായിരുന്ന സഞ്ചാരികളോട് സുരക്ഷാ മുൻ കരുതലുകളുടെ ഭാഗമായി, പേടകങ്ങളിലേക്ക് തിരികെ പോകാൻ ആവശ്യപ്പെട്ടു.

ഒരു മണിക്കൂറിൽ അധികം പേടകങ്ങളിൽ കഴിഞ്ഞ സഞ്ചാരികൾ നിലയത്തിലേക്ക് തിരികെയെത്തി. 2022 ഡീ കമ്മിഷൻ ചെയ്ത റോസ് കോസ്മോസിന്റെ ഉപഗ്രഹം പൊട്ടിത്തെറിക്കാൻ ഉള്ള കാരണം വ്യക്തമല്ല. ഉപഗ്രഹത്തിന്റെ ഭാഗങ്ങൾ ചിതറിത്തെറിക്കുന്നത് അമേരിക്കയുടെ റഡാറുകളിൽ പതിഞ്ഞിരുന്നു. രാജ്യാന്തര ബഹിരാകാശ നിലയം കാലാവധി പൂർത്തിയാക്കുമ്പോൾ പൊളിച്ചു നീക്കാനുള്ള,

ചുമതല ഇലോൺ മസ്ക്കിന്റെ കമ്പനിയായ സ്പെയ്സ് എക്സിന് നൽകി. 402 ടൺ ഭാരം വരുന്ന നിലയത്തെ, ഓരോ ഭാഗങ്ങളായി പസഫിക് സമുദ്രത്തിൽ വീഴ്ത്താനാണ് തീരുമാനം. ഇതിന്റെ ഒരുക്കങ്ങൾക്കായി 7032 കോടി രൂപയുടെ കരാറാണ് നിലവിൽ സ്പെയ്സ്എക്സ് നൽകിയിരിക്കുന്നത്

TAGS :

Next Story