Quantcast

'ആഘോഷത്തിന് മുമ്പ് നമുക്ക് ഒരു നിമിഷം ഗസ്സക്ക് വേണ്ടി പ്രാർഥിക്കാം'; വിജയത്തിന് പിന്നാലെ ഹെവിവെയിറ്റ് കിക്‌ബോക്‌സിങ് ചാമ്പ്യൻ റികോ വെർഹൂവൻ

ഡച്ച് കിക് ബോക്‌സിങ് താരമാണ് വെർഹൂവൻ.

MediaOne Logo

Web Desk

  • Published:

    9 Nov 2023 6:35 AM GMT

Rico Verhoeven, calls for a minute of silence to show support for Gaza.
X

വിജയത്തിന് പിന്നാലെ ഗസ്സയിലെ ജനങ്ങൾക്കായി പ്രാർഥിച്ച് ലോക ഹെവിവെയിറ്റ് കിക്‌ബോക്‌സിങ് ചാമ്പ്യനായ ഡച്ച് താരം റികോ വെർഹൂവൻ. മത്സരത്തിന് ശേഷം വെർഹൂവൻ തന്നെയാണ് ആഘോഷത്തിന് മുമ്പ് ഗസ്സയെ ഓർക്കണമെന്നും എല്ലാവരും ലോക സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടി ഒരു നിമിഷം പ്രാർഥിക്കണമെന്നും പറയുന്നത്. കാണികൾ കയ്യടിയോടെയാണ് വെർഹൂവന്റെ വാക്കുകൾ സ്വാഗതം ചെയ്തത്.

അതേസമയം ഇസ്രായേൽ ആക്രമണം ശക്തമായി തുടരുകയാണ്. ഗസ്സയിലെ മരണസംഖ്യ 10,500 ആയി. വെസ്റ്റ് ബാങ്കിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 165 ആയി. ബുധനാഴ്ച വെസ്റ്റ് ബാങ്കിലെ ബെത്‌ലഹേമിൽ ഒരാളെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. ജബാലിയ അഭയാർഥി ക്യാമ്പിന് നേരെയുള്ള വ്യോമാക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

TAGS :

Next Story