ഭാര്യയുടെ ബിസിനസ് പങ്കാളിത്തം; ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ അന്വേഷണം
ഏപ്രിൽ പതിമൂന്നിനാണ് അന്വേഷണം ആരംഭിച്ചത്
ഋഷി സുനക്
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ പാർലമെന്‍റ് സമിതിയുടെ അന്വേഷണം. ഭാര്യ അക്ഷതാ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജൻസിയുടെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഈ മാസം പതിമൂന്നിനാണ് അന്വേഷണം ആരംഭിച്ചത്.
ബജറ്റിലുണ്ടായ നയപരമായ മാറ്റങ്ങള്‍ ശിശുസംരക്ഷണ ഏജൻസിക്ക് പ്രയോജനം നല്‍കുന്നതാണെന്ന് മാധ്യമങ്ങള്‍ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ പ്രതിപക്ഷ പാർട്ടിയടക്കം അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തുടർന്നാണ് പാർലമെന്‍റ് സമിതി അന്വേഷണം നടത്താൻ തീരുമാനിച്ചത്.
Next Story
Adjust Story Font
16