Quantcast

ഗസ്സയിൽ നിന്ന് മൂന്നാം ദിവസവും ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം

നൂർ ശംസ് അഭയാർഥി ക്യാമ്പിൽ തുടരുന്ന ഇസ്രായേൽ റെയ്ഡിൽ മരണം 14 ആയി.

MediaOne Logo

Web Desk

  • Updated:

    2024-04-21 06:02:31.0

Published:

21 April 2024 12:51 AM GMT

israel
X

ദുബൈ: ഗസ്സയിൽ നിന്ന്​ തുടർച്ചയായ മൂന്നാംദിവസവും ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ട്​ അൽഖസ്സാം ബ്രിഗേഡ്​സി​ന്റെ റോക്കറ്റാക്രമണം. ഇതോടൊപ്പം ദക്ഷിണ ലബനാനിൽ നിന്ന്​ ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഹിസ്​ബുല്ലയും കൂടുതൽ മിസൈൽ ആക്രമണം നടത്തി.

ഗസ്സയിലെ റഫക്കു നേരെയും മറ്റും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്​ ഇസ്രായേൽ സൈന്യം. റഫയിൽ താമസ കെട്ടിടങ്ങൾക്കു മേൽ നടത്തിയ ബോംബിങ്ങിൽ ആറു കുരുന്നുകളടക്കം 17 പേർ കൊല്ലപ്പെട്ടു. പിന്നിട്ട 24 മണിക്കൂറിനിടെ 37 ഫലസ്തീനികളാണ്​ കൊല്ലപ്പെട്ടത്​. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നൂർ ശംസ് അഭയാർഥി ക്യാമ്പിൽ തുടരുന്ന ഇസ്രായേൽ റെയ്ഡിൽ മരണം 14 ആയി.

ഇസ്രായേലിന്​ 2640 കോടി ​ഡോളറിന്റെ അടിയന്തര സൈനിക സഹായം അനുവദിക്കാനുള്ള ബൈഡൻ ഭരണകൂട നിർദേശത്തിന്​​ അമേരിക്കൻ പ്രതിനിധി സഭ പച്ചക്കൊടി കാട്ടി. യുക്രയിന്​ 6080 കോടി ഡോളറും തായ്​വാൻ ഉൾപ്പെടെ ഇന്തോ പസഫിക്​ മേഖലക്ക്​ 810 കോടി ഡോളറും സൈനിക സഹായമായി ലഭിക്കും.

സെനറ്റിന്റെ അനുമതി കൂടി ലഭിക്കുന്നതോടെ എത്രയും പെ​ട്ടെന്ന്​ ഇസ്രായേലിനും മറ്റും സൈനിക സഹായം കൈമാറുമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ പറഞ്ഞു. ഗസ്സയിൽ പിന്നിട്ട ഏഴ്​ മാസക്കാലമായി കൊടുംക്രൂരതകൾ തുടരുന്ന ഇസ്രായേലിന്​ സൈനിക സഹായം നൽകരുതെന്ന സമാധാനകാംക്ഷികളുടെ അഭ്യർഥന തള്ളിയാണ്​ തെൽഅവീവിനെ വീണ്ടും ആയുധമണിയിക്കാനുള്ള യാങ്കി തീരുമാനം.

മേഖലയിൽ സംഘർഷം വ്യാപിക്കാൻ ഇസ്രായേലിനുള്ള യു.എസ്​ പിന്തുണ വഴിയൊരുക്കുമെന്ന്​​ റഷ്യൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ലോകസംഘർഷം മൂർച്ഛിപ്പിക്കാനുള്ള നീക്കം കൂടിയാണിതെന്നും റഷ്യ വ്യക്​തമാക്കി.

34,000 മനുഷ്യരെ ​ കൊന്നൊടുക്കിയ ഇസ്രായേലിന്​ കൂടുതൽ പേരെ വധിക്കാനുള്ള സഹായമാണിതെന്ന് ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസ്​ പറഞു.എന്നാൽ, ബൈഡൻ ഭരണകൂട തീരുമാനത്തെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു അഭിനന്ദിച്ചു. ഡമോക്രാറ്റുകളും റിപബ്ലിക്കൻ വിഭാഗവും ഇസ്രായേലിനൊപ്പം തന്നെയാണെന്ന്​ ഒരിക്കൽ കൂടി തെളിഞ്ഞതായും നെതന്യാഹു പറഞ്ഞു.

കഴിഞ്ഞ ദിവസം യു.എന്നിൽ ഫലസ്​തീന്​ സ്വതന്ത്ര അംഗത്വം നൽകാനുള്ള പ്രമേയത്തെ രക്ഷാസമിതിയിൽ പിന്തുണച്ച ഫ്രാൻസ്​ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ അംബാസഡർമാരെ വിളിച്ചുവരുത്തി ഇസ്രായേൽ പ്രതിഷേധം അറിയിച്ചു. വെസ്​റ്റ്​ ബാങ്കിലെ ഫലസ്​തീൻ അതിക്രമങ്ങളിൽ പ്രതിഷേധിച്ച്​ ഇസ്രായേലി​ന്റെ ഒരു സൈനിക യൂനിറ്റിനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകളിൽ നെതന്യാഹു പ്രതിഷേധിച്ചു. അത്തരം നീക്കം ഭീകരതക്കുള്ള പിന്തുണയായി മാറുമെന്നും​ നെതന്യാഹു അമേരിക്കക്ക്​ താക്കീത്​ നൽകി.

TAGS :

Next Story