യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം വീണ്ടും വെട്ടിക്കുറച്ചു: കടുപ്പിച്ച് റഷ്യ
ഫ്രാന്‍സിലേക്കുള്ള ഇന്ധനനീക്കം പൂര്‍ണമായി നിര്‍ത്തി. ഇറ്റലിയിലേക്കും സ്ലൊവാക്യയിലേക്കുമുള്ള വിതരണം പകുതിയാക്കി കുറച്ചു
മോസ്കോ: യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം റഷ്യ വീണ്ടും വെട്ടിക്കുറച്ചു. ഫ്രാന്‍സിലേക്കുള്ള ഇന്ധനനീക്കം പൂര്‍ണമായി നിര്‍ത്തി. ഇറ്റലിയിലേക്കും സ്ലൊവാക്യയിലേക്കുമുള്ള വിതരണം പകുതിയാക്കി കുറച്ചു. യൂറോപ്പ്യന്‍ രാജ്യങ്ങളെ ബ്ലാക്ക്മെയില്‍ ചെയ്യാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി പറഞ്ഞു.
യൂറോപ്പിലെ വ്യവസായങ്ങൾക്കും വൈദ്യുതി ഉപയോഗത്തിനും നിർണായകമാണ് റഷ്യയിൽ നിന്നുള്ള പ്രകൃതിവാതകം. റഷ്യയുടെ നിയന്ത്രണത്തെത്തുടർന്ന് ജർമനിയും ഓസ്ട്രിയയിലും ഇപ്പോൾത്തന്നെ ഊർജ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇന്ധന വിലയിലെ വർധന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പണപ്പെരുപ്പത്തിനും വഴിതുറന്നിരിക്കുകയാണ്.
സാങ്കേതിക തകരാറാണു ജർമനിയിലേക്കും ഫ്രാൻസിലേക്കുള്ള ഇന്ധന നീക്കത്തിനു തടസമെന്നു റഷ്യ വിശദീകരിച്ചു. രാഷ്ട്രീയ നീക്കമാണു റഷ്യയുടേതെന്നു ജർമനിയും ഇറ്റലിയും പ്രതികരിച്ചു. പോളണ്ട്, ബൾഗേറിയ, ഫിൻലൻഡ്, നെതർലൻഡ്സ്, ഡെന്മാർക്ക് എന്നിവിടങ്ങളിലേക്കുള്ള പ്രകൃതിവാതക വിതരണം റഷ്യ നേരത്തേ നിർത്തിവച്ചിരുന്നു. റഷ്യയില്‍നിന്നുള്ള ഊര്‍ജവിതരണത്തെ ആശ്രയിക്കുന്നവയാണ് യൂറോപ്പിലെ മിക്ക രാജ്യങ്ങളും. അതുകൊണ്ടുതന്നെ ഉക്രൈന് അധിനിവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതികരണങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ഈ ഊര്‍ജ ആശ്രിതത്വം പ്രധാന ഘടകമാണ്.
അതേസമയം തെക്കന്‍ യുക്രൈന് നഗരമായ മൈകോലേവില്‍ ജനവാസ മേഖലയിലേക്ക് റഷ്യ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ രണ്ട് പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. നാല് കെട്ടിടങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു.
Summary- Russia again cuts natural gas exports to European countries
Adjust Story Font
16