Quantcast

കോവിഡിനെതിരെ ഒറ്റഡോസ് വാക്സിനുമായി റഷ്യ; 80 ശതമാനം ഫലപ്രാപ്തിയെന്ന് വാദം

റഷ്യയിൽ 2020 ഡിസംബർ അഞ്ചു മുതൽ 2021 ഏപ്രിൽ 15 വരെ നടന്ന വാക്സിനേഷനിൽ സ്പുട്നിക് ലൈറ്റ് നൽകിയിരുന്നു

MediaOne Logo

Web Desk

  • Published:

    7 May 2021 7:50 AM GMT

കോവിഡിനെതിരെ ഒറ്റഡോസ് വാക്സിനുമായി റഷ്യ; 80 ശതമാനം ഫലപ്രാപ്തിയെന്ന് വാദം
X

കോവിഡ് രണ്ടാം തരംഗത്തില്‍ ലോകം ശ്വാസം മുട്ടി പിടയുമ്പോള്‍ റഷ്യയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത. കോവിഡിനെതിരെ ഒറ്റ ഡോസ് വാക്സിന് അനുമതി നല്‍കിയിരിക്കുകയാണ് റഷ്യ. രാജ്യം ആദ്യം വികസിപ്പിച്ച കൊറോണ വൈറസ് പ്രതിരോധ വാക്സിനായ സ്പുട്നിക് V യുടെ ഒറ്റഡോസ് വകഭേദത്തിനാണ് റഷ്യ അനുമതി നൽകിയത്.

സ്പുട്നിക് ലൈറ്റ് എന്നാണ് പുതിയ ഒറ്റഡോസ് വാക്സിന്റെ പേര്. സ്പുട്നിക് V രണ്ടു ഡോസ് നൽകേണ്ടി വരുമ്പോൾ സ്പുട്നിക് ലൈറ്റ് ഒരു ഡോസ് നൽകിയാൽ മതിയാകും. 91.6 ശതമാനം ഫലപ്രാപ്തിയുള്ള സ്പുട്നിക് V യെ അപേക്ഷിച്ച് സ്പുട്നിക് ലൈറ്റിന് 79.4 ശതമാനം ഫലപ്രാപ്തിയാണുള്ളതെന്ന് വാക്സിൻ വികസിപ്പിക്കലിന് സാമ്പത്തിക സഹായം നൽകുന്ന റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് അറിയിച്ചു.

കോവിഡിനെതിരെ ഒറ്റഡോസ് വാക്സിനുമായി റഷ്യ; 80 ശതമാനം ഫലപ്രാപ്തിയെന്ന് വാദംറഷ്യയിൽ 2020 ഡിസംബർ അഞ്ചു മുതൽ 2021 ഏപ്രിൽ 15 വരെ നടന്ന വാക്സിനേഷനിൽ സ്പുട്നിക് ലൈറ്റ് നൽകിയിരുന്നു. കുത്തിവെപ്പ് നൽകി 28 ദിവസത്തിനു ശേഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫലപ്രാപ്തിയെക്കുറിച്ചുള്ള നിഗമനത്തിലെത്തിയത്. അറുപതിൽ അധികം രാജ്യങ്ങളിൽ ഈ വാക്സിൻ ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. അതേസമയം യൂറോപ്യൻ മെഡിസിൻസ് ഏജൻസി(ഇ.എം.എ.)യുടെയും അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷ(എഫ്.ഡി.എ.)യുടെയും അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

TAGS :

Next Story