Quantcast

ഇ.യു ഉപരോധത്തിന് തിരിച്ചടി; 36 രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി റഷ്യ

ബ്രിട്ടൻ, ജർമനി, സ്‌പെയിൻ, ഇറ്റലി, കാനഡ അടക്കം 36 രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് റഷ്യൻ ഭരണകൂടം വ്യോമപാത നിഷേധിച്ചു

MediaOne Logo

Web Desk

  • Updated:

    2022-02-28 17:53:33.0

Published:

28 Feb 2022 3:20 PM GMT

ഇ.യു ഉപരോധത്തിന് തിരിച്ചടി; 36 രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി റഷ്യ
X

യൂറോപ്യൻ യൂനിയൻ, ബ്രിട്ടീഷ് ആകാശവിലക്കിന് തിരിച്ചടിയുമായി റഷ്യ. ബ്രിട്ടൻ, ജർമനി, സ്‌പെയിൻ, ഇറ്റലി, കാനഡ അടക്കം 36 രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് റഷ്യൻ ഭരണകൂടം വിലക്കേർപ്പെടുത്തി.

റഷ്യൻ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ റഷ്യയിൽ രജിസ്റ്റർ ചെയ്തതോ ആയ വിമാനങ്ങൾക്ക് കഴിഞ്ഞ ദിവസം യൂറോപ്യൻ യൂനിയൻ(ഇ.യു) വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് 36 രാജ്യങ്ങൾക്ക് വ്യോമപാത നിഷേധിച്ചതെന്ന് റഷ്യൻ വ്യോമയാന വിഭാഗം വാർത്താകുറിപ്പിൽ അറിയിച്ചു.

റഷ്യയിലെ ഏറ്റവും വലിയ വിമാനകമ്പനിയായ എയറോഫ്‌ളോട്ടിനും മറ്റ് റഷ്യൻ സ്വകാര്യ വിമാനങ്ങൾക്കും കഴിഞ്ഞയാഴ്ച ബ്രിട്ടൻ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനു തിരിച്ചടിയായി റഷ്യ ബ്രിട്ടീഷ് ബന്ധമുള്ള വിമാനങ്ങളും വിലക്കി. പിന്നാലെയാണ് ഇ.യു നടപടിയും വരുന്നത്.

Summary: Russia has announced it is banning flights from airlines in 36 countries, including the UK, Germany, Spain, Italy and Canada

TAGS :

Next Story