ഖെർസൺ കീഴടക്കി റഷ്യ;യുക്രൈൻ വീഴുന്നു
മരിയുപോളിൽ കനത്ത ഷെല്ലാക്രമണം ഇപ്പോഴും തുടരുകയാണ്. തുടർച്ചയായ 14 മണിക്കൂറാണ് മരിയുപോളിൽ ആക്രമണം നടക്കുന്നത്
യുക്രൈനിലെ പ്രധാന തുറമുഖ നഗരമായ ഖെർസൺ റഷ്യ കീഴടക്കിയെന്ന് സമ്മതിച്ച് യുക്രൈൻ.കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ എണ്ണം 498 ആയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം. 1597 പേർക്ക് പരിക്കേറ്റു. ഫെബ്രുവരി 24ന് യുക്രൈനിൽ അധിനിവേശം ആരംഭിച്ചതിനു ശേഷമുള്ള കണക്കാണിത്.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു. എന്നാൽ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ എണ്ണം വളരെ കൂടുതലാണെന്ന് യുക്രൈൻ അധികൃതർ പറഞ്ഞു. 2870ലധികം യുക്രൈൻ സൈനികർ കൊല്ലപ്പെട്ടെന്നും റഷ്യൻ വക്താവ് പറഞ്ഞു. 3700ലധികം പേർക്ക് പരിക്കേറ്റു. 572 പേരെ റഷ്യൻ സേന പിടികൂടിയതായും വക്താവ് പറഞ്ഞു. ഈ അവകാശവാദത്തെ കുറിച്ച് യുക്രൈൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുക്രൈനിലെ 2000ലധികം സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചു. എന്നാൽ യു.എൻ കണക്കു പ്രകാരം യുക്രൈനിലെ 136 സാധാരണക്കാരാണ് റഷ്യൻ അധിനിവേശത്തിനു ശേഷം കൊല്ലപ്പെട്ടത്. ഇവരിൽ 13 പേർ കുട്ടികളാണ്. രണ്ടാംഘട്ട സമാധാന ചർച്ച ഇന്ന് ബെലറുസിൽ നടക്കും. ഇപ്പോൾ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് റഷ്യൻ ആക്രമണം. യുക്രൈൻ നഗരമായ കെർസൺ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെടുന്നു.
കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ റഷ്യൻ സേന വലിയ അധിനിവേശമാണ് യുക്രൈനിൽ നടത്തിയത്. മരിയുപോളിൽ കനത്ത ഷെല്ലാക്രമണം ഇപ്പോഴും തുടരുകയാണ്. തുടർച്ചയായ 14 മണിക്കൂറാണ് മരിയുപോളിൽ ആക്രമണം നടക്കുന്നത്.
Adjust Story Font
16