Quantcast

ആണവാഭ്യാസത്തിന്റെ ഭാഗമായി ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് റഷ്യ

പുടിന്റെ നേതൃത്വത്തിൽ കര, നാവിക, വ്യോമസേനകളുടെ പരിശീലന പരിപാടി നടന്നുവെന്നും ഇതിൽ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളുടെ വിക്ഷേപണങ്ങൾ നടന്നതായും റഷ്യ പ്രസ്താവനയിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    26 Oct 2022 4:21 PM GMT

ആണവാഭ്യാസത്തിന്റെ ഭാഗമായി ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് റഷ്യ
X

മോസ്‌കോ: യുക്രൈൻ അധിനിവേശത്തെച്ചൊല്ലി പാശ്ചാത്യ ശക്തികളുമായുള്ള പോര് മുറുകുന്നതിനിടെ വാർഷിക ആണവാഭ്യാസങ്ങളുടെ ഭാഗമായി ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും പരീക്ഷിച്ച് റഷ്യ. പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ മേൽനോട്ടത്തിലായിരുന്നു പരീക്ഷണം. വാർഷിക പരിശീലന പരിപാടികളുടെ ഭാഗമായി ആണവായുധങ്ങളുടെ പരിശീലനമുൾപ്പടെ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പുടിന്റെ നേതൃത്വത്തിൽ കര, നാവിക, വ്യോമസേനകളുടെ പരിശീലന പരിപാടി നടന്നുവെന്നും ഇതിൽ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളുടെ വിക്ഷേപണങ്ങൾ നടന്നതായും റഷ്യ പ്രസ്താവനയിൽ പറഞ്ഞു. ആർട്ടിക്കിലെ ബേരന്റ്‌സ് കടലിൽ അന്തർവാഹിനിയിൽനിന്ന് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

യുക്രൈൻ ഒരു 'ഡേർട്ടി ബോംബ്' പുറത്തെടുക്കാൻ തയ്യാറെടുക്കുകയാണെന്ന് റഷ്യ യു.എന്നിൽ പറഞ്ഞതിന് പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം. എന്നാൽ യുക്രൈനും പാശ്ചാത്യ രാജ്യങ്ങളും ഈ ആരോപണം തള്ളിക്കളഞ്ഞിരുന്നു.

TAGS :

Next Story