Quantcast

'റഷ്യൻ അധിനിവേശമെന്ന് വിളിക്കാനാകില്ല; ആ പ്രയോഗം മുൻവിധി'-യുക്രൈന്‍ സംഘര്‍ഷത്തില്‍ പ്രതികരണവുമായി ചൈന

ഏറെ സങ്കീർണമായ ചരിത്രപശ്ചാത്തലമുള്ളതും നിരവധി ഘടകങ്ങളുടെ ഫലമായുണ്ടായതുമാണ് യുക്രൈൻ വിഷയമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവാ ചുൻയിങ്

MediaOne Logo

Web Desk

  • Updated:

    2022-02-24 11:48:00.0

Published:

24 Feb 2022 11:46 AM GMT

റഷ്യൻ അധിനിവേശമെന്ന് വിളിക്കാനാകില്ല; ആ പ്രയോഗം മുൻവിധി-യുക്രൈന്‍ സംഘര്‍ഷത്തില്‍ പ്രതികരണവുമായി ചൈന
X

റഷ്യ-യുക്രൈൻ ഏറ്റുമുട്ടലിൽ ഇരുകക്ഷികളോടും ആത്മസംയമനം പാലിക്കാൻ ആവശ്യപ്പെട്ട് ചൈന. എന്നാൽ, റഷ്യയുടെ സൈനികനടപടിയെ അധിനിവേശമെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും അത് മുൻവിധിയാണെന്നും ചൈന പ്രതികരിച്ചു.

പുതിയ സ്ഥിതിഗതികൾ ചൈന സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് എല്ലാവരോടും ആക്രമണത്തിൽനിന്ന് മാറിനിൽക്കണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവാ ചുൻയിങ് പറഞ്ഞു. കാര്യങ്ങൾ പിടിവിട്ടുപോകുന്ന തരത്തിലേക്കു നീങ്ങുന്നത് തടയണമെന്നും അവർ ആവശ്യപ്പെട്ടു.

വളരെ സങ്കീർണമായ ചരിത്രപശ്ചാത്തലമുള്ളതാണ് യുക്രൈൻ വിഷയമെന്ന് ഹുവാ പറഞ്ഞു. നിരവധി ഘടകങ്ങളുടെ ഫലമായാണ് ഈ സാഹചര്യമുണ്ടായത്. എന്നാൽ, റഷ്യയുടെ നടപടിയെ അധിനവേശമെന്ന് ചാപ്പകുത്തുന്നത് മുൻവിധിയുടെ ഭാഗമാണെന്നും ഹുവാ ചുൻയിങ് വ്യക്തമാക്കി.

യുക്രൈൻ സംഘർഷത്തിന്റെ തുടക്കംതൊട്ട് തന്നെ സൂക്ഷിച്ചുള്ള പ്രതികരണമാണ് ചൈനയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. അതേസമയം, റഷ്യയ്‌ക്കെതിരായ പടിഞ്ഞാറൻ രാജ്യങ്ങളുടെ നീക്കത്തെ ചൈന വിമർശിക്കുകയും ചെയ്തിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങൾ സംഘർഷം കത്തിക്കാൻ കൂടുതൽ ഇന്ധനം പകരുകയാണ് ചെയ്യുന്നതെന്നും ചൈന കുറ്റപ്പെടുത്തി.

Summary: China called for restraint on all sides after Russian President Vladimir Putin ordered an attack on Ukraine, and said the military operation should not be described as an "invasion"

TAGS :

Next Story