Quantcast

യുക്രൈനിനെതിരെ വലിയ ആക്രമണം നടത്തുന്നതിന് റഷ്യ സുസജ്ജം: ഫ്രാൻസ് വിദേശകാര്യ മന്ത്രി

റഷ്യയുടെ യുക്രൈൻ അധിനിവേഷം അടുത്തെത്തിയിരിക്കുന്നുവെന്ന് അമേരിക്ക വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2022-02-15 03:56:40.0

Published:

15 Feb 2022 3:55 AM GMT

യുക്രൈനിനെതിരെ വലിയ ആക്രമണം നടത്തുന്നതിന് റഷ്യ സുസജ്ജം: ഫ്രാൻസ് വിദേശകാര്യ മന്ത്രി
X

യുക്രൈനിനെതിരെ വലിയ ആക്രമണം നടത്തുന്നതിന് വേണ്ട എല്ലാ സൈനിക സന്നാഹങ്ങളും റഷ്യയ്ക്കുണ്ടെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ-യെവ്‌സ് ലെ ഡ്രിയാൻ. മോസ്‌കോ അതിർത്തിയിൽ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചതിന് ശേഷം യുക്രൈനിനെതിരെ വലിയ ആക്രമണം നടത്താൻ റഷ്യയ്ക്ക് സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. യുക്രൈനിൽ റഷ്യയുടെ അധിനിവേഷത്തിന് സാധ്യതയുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അവർ സുസജ്ജമാണെന്നായിരുന്നു ഫ്രാൻസ് വിദേശകാര്യ മന്ത്രിയുടെ മറുപടി.

യുക്രൈനിൽ റഷ്യ അധിനിവേഷം നടത്തിയാൽ മോസ്‌കോയിൽ വൻ പ്രതിരോധം തീർക്കുമെന്ന് യുറോപ്യൻ യൂണിയനും സഖ്യ കക്ഷികളും മുന്നറിയിപ്പു നൽകി. റഷ്യയുടെ യുക്രൈൻ അധിനിവേഷം അടുത്തെത്തിയിരിക്കുന്നുവെന്ന് അമേരിക്ക വ്യക്തമാക്കി. അത്തരം ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടാൽ യുറോപ്യൻ യൂണിയനും സഖ്യകക്ഷികളും റഷ്യയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

റഷ്യയുടെ സൈനികാഭ്യാസങ്ങൾ അവസാനിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ഇന്നലെ വ്യക്തമാക്കി. എന്നാൽ പാശ്ചാത്യ രാജ്യങ്ങളുമായി മികച്ച നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന് വേണ്ട എല്ലാ സാഹചര്യവും നിലവിലുണ്ടെന്നും അത് സംഘർഷ സാധ്യതകളെ ഇല്ലാതാക്കാൻ സഹായിക്കുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി പ്രസിഡന്റ് വ്‌ളാഡിമർ പുടിനെ ബോധ്യപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം യുക്രൈനിൽ നിന്ന് കൂടുതൽ രാജ്യങ്ങൾ പൗരന്മാരെ തിരികെ വിളിച്ചു.യുക്രൈൻ ആക്രമിക്കാൻ റഷ്യ തയ്യാറെടുക്കുന്നതിന്റെ തെളിവുകൾ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രംഗത്തെത്തിയിരുന്നു.എന്നാൽ യുക്രൈനെ ആക്രമിക്കാൻ ഉദ്ദേശ്യമില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം. റഷ്യയുമായി അടിയന്തര ചർച്ച നടത്താൻ യുക്രൈൻ സർക്കാർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കാൻ ജർമനിയുടെ നേതൃത്വത്തിൽ തിരക്കിട്ട നീക്കങ്ങളും ആരംഭിച്ചു.ഇതിനിടെ റഷ്യൻ ഭീഷണി നിലനിൽക്കുന്നതിനാൽ റഷ്യക്കാർ തങ്ങളുടെ രാജ്യത്ത് കടക്കുന്നതിന് യുക്രൈൻ വിലക്ക് ഏർപ്പെടുത്തി.റഷ്യ ഏത് നിമിഷവും യുക്രൈൻ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന യുഎസ് മുന്നറിയിപ്പിനെ തുടർന്ന് യുക്രൈനിലേക്കുള്ള വിമാനങ്ങൾ മിക്കതും റദ്ദാക്കി.

റഷ്യ ഈ ആഴ്ചയിൽ തന്നെ യുക്രൈനെ ആക്രമിക്കുമെന്നാണ് അമേരിക്കയും യുകെയും പറയുന്നത്. യുക്രൈൻ ആക്രമിക്കാൻ ഉദ്ദേശ്യമില്ലെന്നും പാശ്ചാത്യമാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നുമാണ് റഷ്യയുടെ പ്രതികരണം.യുക്രൈൻ ആക്രമിക്കാൻ റഷ്യ തയ്യാറെടുക്കുന്നതിന്റെ തെളിവുകൾ കാണുന്നുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമാക്കി. യുക്രൈനുമായി യുദ്ധത്തിനില്ലെന്ന് ആവർത്തിക്കുമ്പോഴും റഷ്യ സൈനിക സന്നാഹം വർധിപ്പിച്ചതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത് വന്നു.

TAGS :

Next Story