Quantcast

റഷ്യ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ മാനുഷിക ഇടനാഴി തുറക്കാനാവില്ലെന്ന് യുക്രൈൻ

അതിനിടെ പ്രശസ്ത റഷ്യൻ പത്രമായ നോവയ ഗയറ്റ പ്രസിദ്ധീകരണം നിർത്തി

MediaOne Logo

Web Desk

  • Published:

    29 March 2022 2:02 AM GMT

റഷ്യ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ മാനുഷിക ഇടനാഴി തുറക്കാനാവില്ലെന്ന് യുക്രൈൻ
X

യുക്രൈന്‍: യുക്രൈനിൽ റഷ്യയുടെ ആക്രമണം തുടരുന്നു. റഷ്യ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ മാനുഷിക ഇടനാഴി തുറക്കാനാവില്ലെന്ന് യുക്രൈൻ അറിയിച്ചു. അതിനിടെ പ്രശസ്ത റഷ്യൻ പത്രമായ നോവയ ഗയറ്റ പ്രസിദ്ധീകരണം നിർത്തി. യുദ്ധത്തെ വിമർശിച്ചതിന് റഷ്യൻ സർക്കാർ പത്രത്തിനെതിരെ നടപടിയെടുത്തിരുന്നു.

തലസ്ഥാന നഗരിയായ കിയവ് , മരിയുപോൾ ഉൾപ്പെടെയുള്ള പല നഗരങ്ങളും റഷ്യ വളഞ്ഞിരിക്കുകയാണ്. അവിടങ്ങളിലെല്ലാം യുക്രൈൻ ചെറുത്തുനിൽപ്പ് തുടരുകയാണ്. റഷ്യ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ മാനുഷിക ഇടനാഴി തുറക്കാനാവില്ലെന്ന് യുക്രൈൻ അറിയിച്ചിട്ടുണ്ട്. നിലവിൽ സമ്മർദം റഷ്യക്ക് മേലാണെന്നും വേണ്ടത്ര സൈനിക ഉപകരണങ്ങളും സൈനികരും ഇല്ലാതെ റഷ്യ കുഴങ്ങുകയാണെന്നും യുക്രൈൻ പ്രസിഡന്‍റിന്‍റെ മുതിർന്ന ഉപദേഷ്ടാവ് അലക്സാണ്ടർ റോഡ്നിയാൻസ്കി പറഞ്ഞു. അതിനിടെ യുദ്ധത്തെ വിമർശിച്ചതിന് റഷ്യൻ സർക്കാർ ശത്രുതാപരമായ നടപടികൾ തുടരുന്നതിനാൽ പ്രശസ്ത റഷ്യൻ പത്രമായ നൊവായ ഗസെറ്റ പ്രസിദ്ധീകരണം നിർത്തി.

യുദ്ധം അവസാനിക്കുന്നത് വരെ പ്രസിദ്ധീകരണം നിർത്തിവെക്കുന്നുവെന്നാണ് മാനേജ്മെന്‍റ് അറിയിച്ചിരുക്കുന്നത്. സമാധാന നൊബേൽ പുരസ്കാര ജേതാവ് ദിമിത്രി മൊറട്ടോവാണ് നൊവായ ഗസട്ടെയുടെ എഡിറ്റർ ഇൻ ചീഫ്. യുക്രൈൻ റഷ്യ സമാധാന ചർച്ചകൾ തുർക്കിയിൽ തുടരുകയാണ്. ചർച്ചയിൽ റഷ്യയോട് വെടിനിർത്തൽ ആവശ്യപ്പെടുമെന്ന് യുക്രൈൻ അറിയിച്ചു.

TAGS :

Next Story