Quantcast

'യുക്രൈൻ ആക്രമണത്തിനായി റഷ്യൻ സൈന്യം അതിർത്തിയിൽ സ്ഥാനമുറപ്പിച്ചു': അമേരിക്ക

'റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് അധിനിവേശം നടത്തുന്നതിന് നിരവധി മാർഗങ്ങളുണ്ട്, ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹത്തിന് ആക്രമണം നടത്താൻ കഴിയും, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-02-19 05:01:11.0

Published:

19 Feb 2022 5:00 AM GMT

യുക്രൈൻ ആക്രമണത്തിനായി റഷ്യൻ സൈന്യം അതിർത്തിയിൽ സ്ഥാനമുറപ്പിച്ചു: അമേരിക്ക
X

യുക്രൈൻ ആക്രമണത്തിന് റഷ്യൻ സൈന്യം സുസജ്ജമാണെന്ന് അമേരിക്ക. അതിർത്തിയിൽ റഷ്യൻ സൈന്യം ആക്രമണത്തിനായി സ്ഥാനമുറപ്പിച്ചെന്നും അമേരിക്ക വ്യക്തമാക്കി. യുക്രൈൻ അതിർത്തിയിൽ 150,000 സൈനികരെ റഷ്യ വിന്യസിപ്പിച്ചിട്ടുണ്ടെന്നാണ് അമേരിക്ക വെളിപ്പെടുത്തുന്നത്. റഷ്യയുടെ സൈനിക നീക്കങ്ങൾ അമേരിക്ക നിരീക്ഷിച്ചു വരികയാണ്.

'റഷ്യൻ സൈന്യം 40 മുതൽ അൻപത് ശതമാനം വരെ ആക്രമണത്തിന്റെ സ്ഥാനത്താണ്' ഉദ്യോഗസ്ഥർ മാധമപ്രവർത്തകരോട് പറഞ്ഞു. അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ യുക്രൈനിന്റെ തന്ത്രപ്രധാനമായ പല സമുച്ചയങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. ആക്രമണത്തിന് മുന്നോടിയായി റഷ്യൻ സൈന്യം അതിർത്തിയിൽ കേന്ദ്രീകരിക്കുന്നത് കൂടുതൽ ആശങ്കയാണ് സൃഷ്ടിക്കുന്നത്. 125 പ്രത്യേക ബറ്റാലിയൻ ഗ്രൂപ്പുകളെ റഷ്യ അതിർത്തിയിൽ വിന്യസിപ്പിച്ചിട്ടുണ്ടെന്നും മുൻ കാലങ്ങളെ അപേക്ഷിച്ച് അതിർത്തിയിൽ സൈന്യം കൂടുതലാണെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

യുക്രൈനിലെ ഡോൺബാസ് തെക്കുകിഴക്കൻ മേഖലയിൽ റഷ്യൻ അനുകൂല വിഘടനവാദികളും യുക്രൈൻ സേനയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വർധിച്ചു വരികയാണ്. ഇവരുടെ പ്രകോപനപരമായ അവകാശവാദങ്ങൾ യുക്രൈൻ സർക്കാരിന് വലിയ വെല്ലുവിളിയുമായിരിക്കുന്നു. അതിർത്തിയിൽ പ്രകോപനപരമായ നീക്കമുണ്ടായാൽ റഷ്യയ്ക്ക് വളരെ എളുപ്പത്തിൽ അധിനിവേശം നടത്താനാകുമെന്ന് അമേരിക്ക മുന്നറയിപ്പു നൽകി. 'റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് അധിനിവേശം നടത്തുന്നതിന് നിരവധി മാർഗങ്ങളുണ്ട്, ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹത്തിന് ആക്രമണം നടത്താൻ കഴിയും, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ യുക്രൈനെ ആക്രമിക്കാൻ തങ്ങൾ പദ്ധതിയിടുന്നുണ്ടെന്ന അമേരിക്കൻ വാദത്തെ റഷ്യ പൂർണമായും തള്ളിയിരിക്കുകയാണ്.

TAGS :

Next Story