Quantcast

'ഇനി റഷ്യൻ വോഡ്ക വിൽക്കില്ല, പകരം യുക്രൈൻ വോഡ്ക'- ഉപരോധത്തിന്റെ പുതിയ മുഖം തുറന്ന് യു.എസിലും കാനഡയിലും മദ്യവിതരണക്കാര്‍

പലയിടങ്ങളിലും യുക്രൈൻ ജനതയ്ക്ക് ഐക്യദാർഢ്യമറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ മദ്യഷാപ്പുകളിൽ പതിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-02-26 07:26:58.0

Published:

26 Feb 2022 7:25 AM GMT

ഇനി റഷ്യൻ വോഡ്ക വിൽക്കില്ല, പകരം യുക്രൈൻ വോഡ്ക- ഉപരോധത്തിന്റെ പുതിയ മുഖം തുറന്ന് യു.എസിലും കാനഡയിലും മദ്യവിതരണക്കാര്‍
X

റഷ്യൻ സൈനികനടപടിയിൽ യുക്രൈന് പിന്തുണയുമായി യു.എസിലും കാനഡയിലുമുള്ള മദ്യഷാപ്പുകൾ. റഷ്യൻ വോഡ്കകൾ വിൽക്കുന്നത് ഷാപ്പുകളിൽ നിർത്തി. റഷ്യയ്ക്ക് തങ്ങളുടെ പിന്തുണയില്ലെന്ന അറിയിപ്പ് തൂക്കിയാണ് അമേരിക്കയിലെ മിഷിഗണിലും കാൻസാസിലും കാനഡയുടെ വിവിധ ഭാഗങ്ങളിലുമുള്ള മദ്യഷാപ്പുകളിൽ വോഡ്ക വിൽപന നിർത്തിവച്ചത്.

ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മദ്യവിതരണ ശൃംഖലകൾ

യു.എസ് സംസ്ഥാനങ്ങളായ മിഷിഗണിലും കാൻസാസിലുമെല്ലാം പ്രമുഖ മദ്യവിതരണ ശൃംഖലകളാണ് റഷ്യൻ ഉപരോധവുമായി രംഗത്തെത്തിയിരിക്കുന്നത്. കാൻസാസിൽ പ്രമുഖ മദ്യവിതരണക്കാരായ ജേക്കബ് ലിക്വർ എക്‌സ്‌ചേഞ്ച് തങ്ങളുടെ സ്റ്റോറുകളിൽനിന്നെല്ലാം മുഴുവൻ റഷ്യൻ വോഡ്കകളും പിൻവലിച്ചിട്ടുണ്ട്. റഷ്യയുമായി ബന്ധമുള്ള എല്ലാ മദ്യ ഉൽപന്നങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പകരം കൂടുതൽ യുക്രൈൻ വോഡ്ക വിൽപനയ്‌ക്കെത്തിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

മിഷിഗണിലും സമാനമായ രീതിയിൽ യുക്രൈന് ഐക്യദാർഢ്യവുമായി മദ്യവിതരണക്കാർ രംഗത്തെത്തി. ഇനിമുതൽ റഷ്യൻ വോഡ്ക വിൽക്കില്ലെന്ന് സ്റ്റോർ ഉടമകൾ സമൂഹമാധ്യമങ്ങളിലടക്കം അറിയിച്ചിട്ടുണ്ട്. സ്റ്റോറുകളില്‍നിന്ന് നീക്കം ചെയ്ത റഷ്യന്‍ ബ്രാന്‍ഡുകളുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.


കാനഡയിൽ വിലക്ക് പ്രഖ്യാപിച്ച് ഭരണകൂടം

കാനഡയിൽ സർക്കാർ നിയന്ത്രണത്തിലുള്ള റീട്ടെയിൽ മദ്യവിൽപന കുത്തകകളാണ് വോഡ്ക അടക്കമുള്ള റഷ്യൻ ഉൽപന്നങ്ങൾ വിൽക്കുന്നത് നിർത്തിവച്ചത്. വിൽപനകേന്ദ്രങ്ങളിലുള്ള റഷ്യൻ ഉൽപന്നങ്ങളെല്ലാം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തെ തന്നെ പ്രമുഖ മദ്യ റീട്ടെയിൽ വിതരണക്കാരായ ഒന്റാരിയോ ലിക്വർ കൺട്രോൾ ബോർഡിന് റഷ്യൻ വോഡ്കയുടെ വിൽപന നിർത്തിവയ്ക്കാൻ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

യുക്രൈൻ ജനതയ്ക്കുനേരെയുള്ള റഷ്യൻ അതിക്രമത്തിനെതിരായ കനേഡിയൻ സഖ്യകക്ഷികളുടെ പ്രതിഷേധത്തോടൊപ്പം പങ്കുചേരുകയാണെന്ന് വോഡ്ക വിലക്ക് അറിയിച്ചുകൊണ്ടുള്ള വാർത്താകുറിപ്പിൽ ഒന്റാരിയോ പ്രവിശ്യാ ധനമന്ത്രി പീറ്റർ ബെത്‌ലെൻഫാൽവി പറഞ്ഞു. കാനഡയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രവിശ്യയാണ് ഒന്റാരിയോ. രാജ്യത്തെ ആകെ ജനസംഖ്യയുടെ 40 ശതമാനവും കഴിയുന്നത് ഇവിടെയാണ്.

Summary: Russian vodka removed from liquor store shelves in US and Canada in solidarity with Ukraine

TAGS :

Next Story