മെക്‌സിക്കോ-യുഎസ് അതിർത്തിയിലെ അഭയാർത്ഥി കേന്ദ്രത്തിൽ തീപിടിത്തം; നിരവധി പേർ കൊല്ലപ്പെട്ടു
70ഓളം അഭയാർത്ഥികൾ മരിച്ചുവെന്നാണ് രക്ഷാപ്രവർത്തകരിൽ ഒരാൾ പറയുന്നത്
മെക്‌സിക്കോ: മെക്‌സിക്കോ-യുഎസ് അതിർത്തിയിലെ അഭയാർത്ഥി കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. എത്രപേർ മരിച്ചുവെന്നതിന്റെ കൃത്യമായ കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
39 അഭയാർത്ഥികൾ മരിച്ചുവെന്നാണ് രക്ഷാപ്രവർത്തകരിൽ ഒരാൾ പറയുന്നത്. ഇവരിൽ കൂടുതലും വെനസ്വേലക്കാരാണ്. അർദ്ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങളും നിരവധി ആംബുലൻസുകളും സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം ഉദ്യോഗസ്ഥർ അന്വേഷിച്ച് വരികയാണ്. ടെക്സസിലെ എൽ പാസോക്ക് സമീപമുള്ള സിയുഡാഡ് ജുവാരസ്, അമേരിക്കയിൽ അഭയം തേടുന്ന നിരവധി രേഖകളില്ലാത്ത കുടിയേറ്റക്കാർ ഒറ്റപ്പെട്ടുപോയ അതിർത്തി നഗരങ്ങളിലൊന്നാണ്.
Next Story
Adjust Story Font
16