Quantcast

യുഎസിൽ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം; 50 പേർ മരിച്ചതായി ഗവർണർ

അർകൻസസിൽ കെട്ടിടത്തിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് ആളുകൾ മരിച്ചു. ഇല്ലിനോയിസിൽ ആമസോണിന്റെ ഗോഡൗൺ തകർന്ന് ആളുകൾ അകത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

MediaOne Logo

Web Desk

  • Published:

    11 Dec 2021 1:59 PM GMT

യുഎസിൽ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം; 50 പേർ മരിച്ചതായി ഗവർണർ
X

ദക്ഷിണ, മധ്യ അമേരിക്കയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടങ്ങൾ. കെന്റക്കിയിൽ മാത്രം 50 പേരെങ്കിലും മരിച്ചതായി ഗവർണർ ആൻഡി ബെഷ്യറെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. കെന്റക്കിയിലെ ഗ്രേവ്‌സ് കൗണ്ടിയിലും മെയ്ഫീൽഡിലുമാണ് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയത്. ഇതിന് മുമ്പ് ഇതുപോലെ ഒരു പ്രതിസന്ധി നേരിട്ടിട്ടില്ലെന്ന് ഗവർണർ പറഞ്ഞു.

അർകൻസസിൽ കെട്ടിടത്തിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് ആളുകൾ മരിച്ചു. ഇല്ലിനോയിസിൽ ആമസോണിന്റെ ഗോഡൗൺ തകർന്ന് ആളുകൾ അകത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

അർകൻസാസ്, ഇല്ലിനോയിസ്, കെന്റക്കി, മിസ്സൗരി, ടെന്നെസ്സി തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായാണ് വിവരം.

TAGS :

Next Story