Quantcast

ടെസ്‍ലയുടെ ഡ്രൈവറില്ലാ കാറിൽ യുവതിക്ക് സുഖപ്രസവം

വാഹനം ട്രാഫിക്ക് ബ്ലോക്കിലായിരിക്കെയാണ് യുവതി പ്രസവിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-12-20 13:34:19.0

Published:

20 Dec 2021 1:11 PM GMT

ടെസ്‍ലയുടെ ഡ്രൈവറില്ലാ കാറിൽ യുവതിക്ക് സുഖപ്രസവം
X

ടെസ്‍ലയുടെ ഡ്രൈവറില്ലാ കാറിൽ യുവതിക്ക് സുഖപ്രസവം. അമേരിക്കയിലെ ഫിലാഡെൽഫിയയിലാണ് സംഭവം. ഡ്രൈവറില്ലാതെ ഓടുന്ന കാറിന്‍റെ മുൻ സീറ്റിലിരുന്നാണ് അമ്മ കുഞ്ഞിന് ജന്മം നൽകിയത്.

ഫിലാഡെൽഫിയ സ്വദേശിയായ യിറാൺ ഷെറി തന്റെ ഭർത്താവിനൊപ്പം തങ്ങളുടെ മൂന്ന് വയസ്സ് പ്രായമായ കുട്ടിയെ പ്രീസ്‌കൂളിലേക്ക് കൊണ്ടുപോവുമ്പോഴാണ് സംഭവം. കാർ ട്രാഫിക്ക് ബ്ലോക്കിലായിരിക്കെയാണ് പെട്ടെന്ന് യിറോൺ ഷെറിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.

ആശുപത്രിയിലേക്ക് എത്തിക്കാൻ കഴിയില്ലെന്ന് ബോധ്യമായ ഭർത്താവ് കീറ്റിംഗ് ഷെറി കാറിനെ ഓട്ടോ പൈലറ്റ് മോഡിലാക്കിയ ശേഷം ആശുപത്രിയിലേക്ക് ഡെസ്റ്റിനേഷൻ നൽകി ഭാര്യയെ ശുശ്രൂഷിക്കാനായി നീങ്ങി. ഭാര്യ വേദന കൊണ്ട് പുളയുകയായിരുന്നെന്നും കാർ 20 മിനിറ്റ് നേരം ഡ്രൈവറില്ലാതെ ഓടുകയും ആശുപത്രിയിലെത്തുന്നതിന് തൊട്ട് മുമ്പ് പ്രസവിക്കുകയുമായിരുന്നു എന്നും കീറ്റിംഗ് ഷെറി പറഞ്ഞു. ടെസ്ലയിലെ ആദ്യപ്രസവമാണിത്. കുഞ്ഞിന് ടെസ് എന്ന് പേര് നൽകാനാണ് ദമ്പതികളുടെ തീരുമാനം.

Young woman gives birth in Tesla's driverless car. The incident took place in Philadelphia, USA. The mother gave birth to the baby in the front seat of a driverless car.


TAGS :

Next Story