പാകിസ്താനിലെ ഷിയാ പള്ളിയിലെ സ്‌ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്
സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 57 ആയി
പാകിസ്താനിലെ പെഷവാറിലെ ഷിയാ പള്ളിയിൽ ഇന്നലെയുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. അതേസമയം സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 57 ആയി. 200ലേറെ പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവൃത്തങ്ങൾ നൽകുന്ന വിവരം.
പെഷാവറിലെ വടക്കുപടിഞ്ഞാറൻ നഗരത്തിലാണ് വെള്ളിയാഴ്ചത്തെ പ്രത്യേക പ്രാർത്ഥനയ്ക്കിടെ ഉഗ്രസ്ഫോടനമുണ്ടായത്. പെഷാവറിലെ ഖിസ്സ ഖ്വാനി ബസാറിലുള്ള ഇമാംഗഢ് കുച്ചാ റിസാൽദാർ ഷിയാ പള്ളിയിൽ വിശ്വാസികൾ പ്രാർത്ഥനയ്ക്കെത്തുമ്പോഴായിരുന്നു ശക്തമായ സ്ഫോടനമുണ്ടായത്. ആയുധധാരികളായ രണ്ട് അക്രമികൾ പള്ളിക്കു പുറത്ത് പൊലീസിനുനേരെ വെടിയുതിർത്തതിനു പിന്നാലെയാണ് സ്ഫോടനമുണ്ടായതെന്ന് പെഷാവർ പൊലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാൻ പറഞ്ഞു.
پشاور میں دہشتگردی واقعے کی شدید مذمت کرتا ہوں
— Sheikh Rashid Ahmed (@ShkhRasheed) March 4, 2022
چیف سیکرٹری اور آئی جی کے پی سے واقعے کی رپورٹ طلب کر لی ہے
بم دھماکے سے جانوں کے ضیاع پر دکھ کا اظہار کرتا ہوں
شہید ہونے والے نمازیوں کے لواحقین سے ہمدردی کا اظہار کرتا ہوں#Peshawar
قصہ خوانی بازار کے کوچہ رسالدار شیعہ جامع مسجد میں دو حملہ آور نے گھسنے کی کوشش کی
— Capital City Police Peshawar (@PeshawarCCPO) March 4, 2022
ڈیوٹی پر موجود پولیس اہلکاروں پر فائرنگ ہوئی ہے
فائرنگ سے ایک پولیس جوان شہید جبکہ دوسرا زخمی ہوا ہے جس کی حالت تشویشناک ہے
پولیس ٹیم پر حملہ کے بعد جامع مسجد میں دھماکہ ہوا ہے
1/2 pic.twitter.com/9gwfHSsPuG
വെടിവയ്പ്പിൽ ഒരു ആക്രമിയും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഈ സമയത്ത് പള്ളിക്കകത്തുണ്ടായിരുന്ന അക്രമി ചാവേറാകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശക്തമായി അപലപിച്ചു.
Adjust Story Font
16