Quantcast

'ഈ കുഞ്ഞിന്‍റെ കണ്ണുകളും കരയുന്ന ഡോക്ടര്‍മാരും... ഇതെല്ലാം ആ പുടിനെ കാണിക്കൂ'

റഷ്യന്‍ ഷെല്ലാക്രമണത്തില്‍ യുക്രൈനില്‍ ആറു വയസുകാരിയുടെ ജീവന്‍ പൊലിഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-03-01 03:08:34.0

Published:

1 March 2022 3:00 AM GMT

ഈ കുഞ്ഞിന്‍റെ കണ്ണുകളും കരയുന്ന ഡോക്ടര്‍മാരും... ഇതെല്ലാം ആ പുടിനെ കാണിക്കൂ
X

റഷ്യ യുക്രൈനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനിടെ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം കൂടുകയാണ്. സൈനികനീക്കം യുക്രൈനിലെ സാധാരണക്കാരെ ലക്ഷ്യംവെയ്ക്കില്ലെന്ന റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിന്‍റെ അവകാശവാദം തെറ്റെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

യുക്രൈന്‍ നഗരമായ മ​രി​യു​പോ​ളി​ലെ സി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് കഴിഞ്ഞ ദിവസം ഒരു ആം​ബു​ല​ൻ​സ് ചീ​റി​പ്പാ​ഞ്ഞു​വ​ന്നു. റ​ഷ്യ​ൻ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ഗുരുതരമായി പ​രി​ക്കേ​റ്റ ആ​റു​ വ​യ​സ്സു​കാ​രി​യാ​ണ് ആംബുലന്‍സിലുണ്ടായിരുന്നത്. അവളുടെ ഉടുപ്പ് ചോരയില്‍ കുതിര്‍ന്നിരുന്നു. അവളുടെ പിതാവിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരെയും ഉടനടി ആശുപത്രി അധികൃതര്‍ ഉള്ളിലേക്ക് കൊണ്ടുപോയപ്പോള്‍ കുട്ടിയുടെ അമ്മ പുറത്ത് കണ്ണീരോടെ കാത്തുനിന്നു.

ഡോക്ടര്‍മാരും നഴ്സുമാരും കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. ഒരാള്‍ ഇഞ്ചക്ഷന്‍ നല്‍കി, ഒരാള്‍ ഓക്സിജന്‍ നൽകി. സിപിആര്‍ ചെയ്ത് ആ കുഞ്ഞിന്‍റെ ഹൃദയത്തിന്‍റെ മിടിപ്പ് നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഡോക്ടര്‍ കരഞ്ഞുപോയി. ഡോക്ടര്‍മാര്‍ക്ക് കുഞ്ഞിനെ രക്ഷിക്കാനായില്ല. ആശുപത്രിക്കുള്ളില്‍ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നോ​ട് ഡോക്ടര്‍ സങ്കടവും രോഷവും താങ്ങാനാകാതെ ഇങ്ങനെ പറഞ്ഞു- 'ഇ​തെ​ല്ലാം ആ ​പു​ടി​നെ കാ​ണി​ക്കൂ... ഈ ​കു​ഞ്ഞി​ന്റെ ക​ണ്ണു​ക​ളെയും ക​ര​യു​ന്ന ഡോ​ക്ട​ർ​മാ​രെ​യും...'


പോളിന എന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ റഷ്യന്‍ സംഘം വെടിവെച്ചുകൊന്നു എന് വാര്‍ത്തയും യുക്രൈനില്‍ നിന്നും വന്നു. പോളിനയെയും മാതാപിതാക്കളെയും കിയവില്‍ കാറില്‍ സഞ്ചരിക്കവേ റഷ്യന്‍ ഡിആര്‍ജി സംഘം വെടിവെച്ചുകൊന്നു എന്നാണ് കിയവ് ഡപ്യൂട്ടി മേയര്‍ വ്ലാഡിമര്‍ ബൊന്ദരെങ്കോ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചത്. ഖാർകിവിന് പുറത്തുള്ള ഒരു ചെറുപട്ടണമായ ചുഹുയിവിൽ ഷെല്ലാക്രമണത്തെ തുടർന്ന് ഫ്ലാറ്റുകള്‍ക്ക് തീ പിടിച്ച് ഒരു ആണ്‍കുട്ടി കൊല്ലപ്പെട്ട റിപ്പോര്‍ട്ടും പുറത്തുവന്നു.

യുക്രൈന്‍ സര്‍ക്കാരിന്‍റെ കഴിഞ്ഞ ദിവസത്തെ കണക്കു പ്രകാരം കൊല്ലപ്പെട്ടത് 352 പേരാണ്. 1684 പേര്‍ക്ക് പരിക്കേറ്റു. 5 ലക്ഷത്തിലധികം പേര്‍ രാജ്യം വിട്ട് പലായനം ചെയ്തു.

TAGS :

Next Story