'ഹറം പള്ളിയില്‍ സഹോദരന്‍റെ തണലില്‍ അരുമ പെങ്ങള്‍'; വൈറലായി ഫോട്ടോ
പ്രചരിച്ച ചിത്രത്തിന്‍റെ സത്യാവസ്ഥ തുറന്നുപറഞ്ഞിരിക്കുകയാണ് ഫോട്ടോയിലെ യഥാര്‍ത്ഥ വനിത
ഉംറ നിര്‍വ്വഹിക്കുന്നതിനിടെ മക്കയിലെ മസ്ജുദുല്‍ ഹറമില്‍ സഹോദരന്‍റെ തണലില്‍ വിശ്രമിക്കുന്ന അരുമ പെങ്ങളുടെ ഫോട്ടോ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയത്. ഇഹ്‌റാമിന്‍റെ വസ്ത്രം ധരിച്ച് പ്രാര്‍ഥനകളില്‍ മുഴുകി ഇരിക്കുന്ന സഹോദരന്‍റെ, തണലില്‍ വിശ്രമിക്കുന്ന യുവതിയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ആദ്യം 'ഭര്‍ത്താവിന്‍റെ തണലില്‍ ഹറം പള്ളിയില്‍ ഇരിക്കുന്ന ഭാര്യ' എന്ന തലക്കെട്ടോടെയാണ് ചിത്രം പ്രചരിച്ചിരുന്നത്. എന്നാല്‍ പ്രചരിച്ച ചിത്രത്തിന്‍റെ സത്യാവസ്ഥ തുറന്നുപറഞ്ഞിരിക്കുകയാണ് ഫോട്ടോയിലെ യഥാര്‍ത്ഥ വനിത.
ഫോട്ടോയിലുള്ളത് തന്‍റെ സഹോദരനാണെന്നും ഉംറക്കിടയിലെ തങ്ങളുടെ ചിത്രങ്ങളാണിതെന്നുമാണ് ഫലസ്തീനി യുവതിയായ അബീര്‍ നജാര്‍ പറയുന്നത്. സഹോദരനുമൊത്തുള്ള മക്കയിലെ അവസാന ദിന ഫോട്ടോ പകര്‍ത്തിയ അബ്ദുറഹ്മാന്‍ എന്ന ഫോട്ടോഗ്രാഫറോട് അബീര്‍ തന്‍റെ നന്ദിയും രേഖപ്പെടുത്തി. 'ഭാര്യയും ഭര്‍ത്താവും' എന്ന പേരില്‍ ആദ്യം നല്‍കിയ തലക്കെട്ട് തിരുത്തിയതിന് നന്ദി. ഫോട്ടോ പകര്‍ത്തിയ ഫോട്ടോഗ്രാഫറുമായി സംസാരിച്ചതായും തെറ്റായ തലക്കെട്ട് നല്‍കിയതിന് ക്ഷമ പറഞ്ഞിരുന്നതായും അബീര്‍ പറഞ്ഞു. ചിത്രം പകര്‍ത്തിയതിന് അദ്ദേഹത്തോട് വളരെയധികം നന്ദിയുണ്ടെന്നും അബീര്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ പറഞ്ഞു. എല്ലാവര്‍ക്കും റമദാന്‍ ആശംസകള്‍ നേര്‍ന്നാണ് അബീര്‍ തന്‍റേ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Adjust Story Font
16