ആര്‍ക്കും വേണ്ടാതെ മൂലയില്‍ തള്ളിയ പാത്രം വിറ്റുപോയത് മൂന്നു കോടി രൂപക്ക്
ഇളം പച്ച നിറത്തില്‍ മൂന്നു കാലുകളോട് കൂടിയതാണ് പാത്രം
തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലാകുമെന്ന് കേട്ടിട്ടില്ലേ. അതുപോലൊരു സംഭവമാണ് ഈയിടെ ഇംഗ്ലണ്ടിലെ ലിങ്കണ്‍ഷെയറിലെ ഒരു ഗ്രാമത്തിലുണ്ടായത്. ഗ്രാമത്തിലെ ഒരു ദമ്പതികളുടെ ഉടമസ്ഥതയിലുള്ള 900 വര്‍ഷം പഴക്കമുള്ള പാത്രമാണ് ഭാഗ്യം കൊണ്ടുവന്നത്. ദമ്പതികളുടെ മരണശേഷം പാത്രം ബന്ധുക്കള്‍ വില്‍പനക്ക് വച്ചപ്പോള്‍ മൂന്നു കോടിയോളം രൂപയാണ് ലഭിച്ചത്.
ആരാലും ശ്രദ്ധിക്കപ്പെടാതെ വീട്ടിലെ ഡൈനിംഗ് റൂമിലെ ഒരു മൂലയില്‍ മറ്റു ആക്രി സാധനങ്ങള്‍ക്കൊപ്പം ഇട്ടിരിക്കുകയായിരുന്നു പാത്രം. ദമ്പതികള്‍ മരിച്ചപ്പോള്‍ പാത്രം ലേലത്തിന് വയ്ക്കുകയായിരുന്നു. ഏകദേശം 50,000 രൂപയാണ് ഈ പാത്രത്തിന് പ്രതീക്ഷിച്ചത്. പാത്രം ലേലത്തിന് വെച്ചപ്പോഴാണ് ഇത് എത്രമാത്രം വിലമതിക്കുന്ന ഒന്നാണെന്ന് അറിഞ്ഞത്. ഏകദേശം മൂന്ന് കോടിയിലധികം രൂപയാണ്(£320,000) പാത്രത്തിന് ലഭിച്ചത്. അപൂർവ്വമായ ചൈനീസ് പുരാവസ്‌തു എന്ന നിലയിലാണ് ഈ പാത്രത്തിന് ഇത്രയും രൂപ വില ലഭിച്ചത്.
ഇളം പച്ച നിറത്തില്‍ മൂന്നു കാലുകളോട് കൂടിയതാണ് പാത്രം. ഒരു ബൗളിന്‍റെ ആകൃതിയിലാണ് ഈ പാത്രത്തിള്ളത്. ചൈനയിലെ സോങ് രാജവംശകാലത്താണ് ഈ ബൗൾ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നത്.
Adjust Story Font
16