സിറിയയില്‍ വന്‍ വ്യോമാക്രമണം; 250ലധികം ഇടങ്ങളിൽ ഇസ്രായേല്‍ ആക്രമണം നടത്തി
സിറിയയിലെ എച്ച്.ടി.എസിനെ ഭീകരപ്പട്ടികയിൽ നിന്ന് മാറ്റാൻ കഴിയുമെന്ന് അമേരിക്ക അറിയിച്ചു
ദമാസ്കസ്: സിറിയയുടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേലിന്‍റെ വ്യോമാക്രമണം. 250ലധികം ഇടങ്ങളിൽ ആക്രമണം നടത്തി. പ്രതിപക്ഷ സഖ്യത്തിന് രാജ്യത്തിന്‍റെ ഭരണം കൈമാറാൻ തയ്യാറാണെന്ന് അസദിന്‍റെ കാലത്തെ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി അറിയിച്ചു.
തുര്‍ക്കിയുടെ പിന്തുണയുള്ള വിമതസഖ്യമായ സിറിയന്‍ നാഷണല്‍ ആര്‍മി വടക്കന്‍ സിറിയയില്‍ കുര്‍ദ്‌സേനയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന മന്‍ബിജ് പിടിച്ചെടുത്തു. സിറിയയിലെ എച്ച്.ടി.എസിനെ ഭീകരപ്പട്ടികയിൽ നിന്ന് മാറ്റാൻ കഴിയുമെന്ന് അമേരിക്ക അറിയിച്ചു.
അതേസമയം ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ കമാൽ അദ്‌വൻ ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് നൂറോളം രോഗികൾ ദുരിതത്തിലായി. മധ്യ ഗസ്സയിൽ ഞായറാഴ്‌ച രാത്രിയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ സ്ത്രീ ഉൾപ്പെടെ ആറുപേരാണ് കൊല്ലപ്പെട്ടത്. 2014ൽ ഇസ്രായേൽ മോചിപ്പിച്ച റഈദ് ഖബാഈനും ഭാര്യയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
സുവെയ്ദയിലെ ടെന്‍റിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. നുസൈറത്ത് അഭയാർഥി ക്യാമ്പിലും വാദി ഗസ്സയിലുമുണ്ടായ ആക്രമണങ്ങളിലാണ് മറ്റു നാലുപേർ കൊല്ലപ്പെട്ടത്. ദഫയിൽ ധാന്യം വാങ്ങാൻ വരി നിൽക്കുകയായിരുന്ന 10 പേരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു . ആശുപത്രിയിലെ സ്ഥിതി ഗുരുതരമാണെന്ന് മേധാവി ഹുസാം അബു സഫിയ പറഞ്ഞു.
Adjust Story Font
16