90 പൈസക്ക് വാങ്ങിയ സ്പൂണ്‍ ലേലത്തില്‍ വിറ്റത് രണ്ടു ലക്ഷം രൂപക്ക്
കച്ചവടക്കാരനില്‍ നിന്നും ഒരു സെറ്റ് സ്പൂണാണ് ഇദ്ദേഹം വാങ്ങിയത്
ഭാഗ്യം ഏതുവഴിക്കാണെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ ചളുങ്ങിയ ഒരു സ്പൂണിന്റെ രൂപത്തില്‍ ഭാഗ്യം വരികയെന്നത് അത്ഭുതകരമായ കാര്യമാണല്ലേ. ലണ്ടനിലെ ഒരു വഴിയോര കച്ചവടക്കാരനില്‍ നിന്നും സ്പൂണ്‍ വാങ്ങിയ വ്യക്തിയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. വെറും 90 പൈസക്ക് വാങ്ങിയ സ്പൂണ്‍ വിറ്റുപോയത് 2 ലക്ഷം രൂപക്കാണ്.
കച്ചവടക്കാരനില്‍ നിന്നും ഒരു സെറ്റ് സ്പൂണാണ് ഇദ്ദേഹം വാങ്ങിയത്. എന്നാല്‍ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ അതിലൊരെണ്ണം മാത്രം ആകെ ചളുങ്ങി നാശമായ രീതിയിലായിരുന്നു. കണ്ടപ്പോള്‍ കൌതുകം തോന്നിയ ഇയാള്‍ സോമര്‍സെറ്റിലുള്ള ലോറന്‍സസ് ഓക്ഷന്‍സ് എന്ന ലേല സ്ഥാപനത്തിലെത്തി. അവിടെ പരിശോധിച്ചപ്പോഴാണ് സ്പൂണ്‍ 13ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്നും വെള്ളി കൊണ്ടുള്ളതാണെന്നും മനസിലായത്. തുടര്‍ന്ന് ഉടമ സ്പൂണ്‍ ലേലത്തില്‍ വയ്ക്കുകയായിരുന്നു. ഒടുവില്‍ രണ്ടു ലക്ഷം രൂപക്ക് സ്പൂണ്‍ വിറ്റുപോവുകയായിരുന്നു.
''ഇത്രയും പണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കിഴക്കന്‍ ഇംഗ്ലണ്ടിലേക്ക് ഒരു ടൂര്‍ പോകാനാണ് തങ്ങളുടെ പദ്ധതിയെന്നും'' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യക്തി പറഞ്ഞു.
Adjust Story Font
16