Quantcast

കൊളംബിയന്‍ ആകാശത്തും ചാരബലൂണ്‍?; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

മണിക്കൂറിൽ 46 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ ബലൂൺ പക്ഷേ തങ്ങളുടെ വ്യോമസേനക്ക് ഭീഷണിയായില്ലെന്നും കൊളംബിയ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-02-06 09:17:23.0

Published:

6 Feb 2023 9:14 AM GMT

Spy balloon, Colombian sky, Air Force, investigation,
X

കൊളംബിയ: യു.എസിൽ കണ്ട ചൈനീസ് ചാര ബലൂണിന് സമാനമായ ഒന്ന് തങ്ങളുടെ ആകശ പരിധിയിലൂടെയും കടന്നുപോയെന്നഅവകാശവാദവുമായി കൊളംബിയ. ബലൂണുമായി സാമ്യമുള്ള എന്തോ ഒന്ന് തങ്ങളുടെ ആകശ പരിധിയിലൂടെയും കടന്നുപോയിരുന്നുവെന്നും, തങ്ങളുടെ വ്യോമ പരിധി അവസാനിക്കുന്നത് വരെ അതിനെ നിരീക്ഷിച്ചിരുന്നുവെന്നും കൊളംബിയൻ വ്യോമസേന വ്യക്തമാക്കി. 17,000മീറ്റർ ഉയരത്തിലായിരുന്നു ബലൂൺ.

മണിക്കൂറിൽ 46 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ ബലൂൺ പക്ഷേ തങ്ങളുടെ വ്യോമസേനക്ക് ഭീഷണിയായില്ലെന്നും കൊളംബിയ പറഞ്ഞു. മറ്റു രാജ്യങ്ങളുമായി സഹകരിച്ച് ബലൂണിന്റെ യഥാർഥ ഉടമസ്ഥരെ കണ്ടെത്താൻ ശ്രമം തുടങ്ങി കഴിഞ്ഞുവെന്ന് കൊളംബിയൻ വ്യോമസേന വ്യക്തമാക്കി.

മൂന്ന് ബസുകളുടെ വലിപ്പമുണ്ടായിരുന്നു യുഎസ് വ്യോമാതിർത്തിയിലേക്ക് കടന്നുകയറിയ ചൈനീസ് ബലൂണിന്. ഇതിന് നിരീക്ഷണ ശക്തിയുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വഴിതെറ്റിയെത്തിയ ചാരനെ തകർക്കാനുള്ള നീക്കങ്ങൾ യുഎസ് വേഗത്തിലാക്കി. വിജയകരമായി ചാര ബലൂൺ തകർത്തെന്നും തങ്ങളുടെ വ്യോമസേനക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

'ഒരു ജെറ്റിൽ നിന്ന് എന്തോ വന്ന് ബലൂണിൽ തട്ടി. സ്‌ഫോടനമൊന്നും ഉണ്ടായില്ല. പൊടുന്നനെ ബലൂൺ പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു'; ബലൂൺ നശിപ്പിക്കുന്നതിന് സാക്ഷിയായ റോയിട്ടേഴ്സ് ഫോട്ടോഗ്രാഫർ പറയുന്നത് ഇങ്ങനെ. ഉച്ചയ്ക്ക് 2.39ന് എഫ്-22 യുദ്ധവിമാനമാണ് ബലൂണിന് നേരെ വെടിയുതിർത്തത്. (1939 ഏങഠ). ഒരൊറ്റ അകങ9ത സൂപ്പർസോണിക്, ഹീറ്റ് സീക്കിംഗ്, എയർ ടു എയർ മിസൈൽ കൊണ്ടാണ് ഭീമൻ ബലൂണിനെ നിമിഷങ്ങൾക്കകം നിലംതൊടീച്ചത്.

സിറാക്കൂസിൽ നിന്ന് ക്യാമ്പ് ഡേവിഡിൽ എത്തിയ ശേഷം, 'എത്രയും വേഗം' ബലൂൺ താഴെയിടാൻ പെന്റഗണിനോട് ബൈഡൻ ഉത്തരവിട്ടു. ബുധനാഴ്ച ബലൂണിനെ കുറിച്ച് സൂചന നൽകിയപ്പോൾ തന്നെ കഴിയുന്നത്ര വേഗത്തിൽ അത് വെടിവെച്ചിടാൻ ഉത്തരവിട്ടിരുന്നുവെന്ന് ബൈഡനും പറയുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ അപകടമൊന്നുമില്ലാത്ത രീതിയിൽ വേണം ഓപറേഷനെന്ന് പ്രത്യേകം നിർദ്ദേശിച്ചിരുന്നു.

സൌത്ത് കരോലിന തീരത്ത് വെച്ചാണ് ബലൂൺ വെടിവെച്ചിട്ടത്. മൂന്ന് വിമാനത്താവളങ്ങൾ അടച്ച് നടത്തിയ സൈനിക നടപടിക്കൊടുവിലാണ് ബലൂൺ അറ്റ്‌ലാൻറിക് സമുദ്രത്തിൽ പതിച്ചത്.

യു.എസ് പ്രതിരോധ വകുപ്പിന്റെ തന്ത്രപ്രധാന കേന്ദ്രമായ മൊണ്ടാനയിലെ ബില്ലിങ്‌സ് നഗരത്തിന് മുകളിലായാണ് പടുകൂറ്റൻ ബലൂൺ പ്രത്യക്ഷപ്പെട്ടത്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ബലൂൺ ദിശതെറ്റി അമേരിക്കയുടെ വ്യോമ പരിധിയിലെത്തിയതാണെന്നായിരുന്നുവെന്നാണ് ചൈനയുടെ വിശദീകരണം.

യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അടുത്തയാഴ്ച നടത്താനിരുന്ന ചൈനാ സന്ദർശനവും ഇതേ തുടർന്ന് മാറ്റിവെച്ചിരുന്നു. ബലൂൺ വെടിവച്ചിടുന്നത് യു.എസ് നേരത്തെ പരിഗണിച്ചിരുന്നെങ്കിലും ജനങ്ങളുടെ ജീവന് ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ടെന്നുവെക്കുകയായിരുന്നു.





TAGS :

Next Story