Quantcast

സാമ്പത്തിക, ഊർജ പ്രതിസന്ധിയിൽ തകർന്നടിഞ്ഞ് ശ്രീലങ്ക; പെട്രോൾ പമ്പുകളിൽ സൈനികരെ വിന്യസിച്ചു

കടുത്ത സാമ്പത്തിക തകർച്ച നേരിടുന്ന രാജ്യത്ത് ഇന്ധനവിതരണം നിരീക്ഷിക്കാനും നിയന്ത്രിക്കാനും സർക്കാർ പെട്രോൾ പമ്പുകളിൽ സൈനികരെ വിന്യസിച്ചു

MediaOne Logo

Web Desk

  • Published:

    23 March 2022 1:26 AM GMT

സാമ്പത്തിക, ഊർജ പ്രതിസന്ധിയിൽ തകർന്നടിഞ്ഞ് ശ്രീലങ്ക; പെട്രോൾ പമ്പുകളിൽ സൈനികരെ വിന്യസിച്ചു
X

സാമ്പത്തിക, ഊർജ പ്രതിസന്ധിയിൽ തകർന്നടിഞ്ഞ് ശ്രീലങ്ക. പെട്രോൾ പമ്പുകളിൽ സൈനികരെ വിന്യസിച്ചു. സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ ഗോട്ടബയ രജപക്‍സെ യോഗം വിളിച്ചു.

ശ്രീലങ്കയിൽ സാമ്പത്തിക, ഊർജ പ്രതിസന്ധി അതിരൂക്ഷം. കടുത്ത സാമ്പത്തിക തകർച്ച നേരിടുന്ന രാജ്യത്ത് ഇന്ധനവിതരണം നിരീക്ഷിക്കാനും നിയന്ത്രിക്കാനും സർക്കാർ പെട്രോൾ പമ്പുകളിൽ സൈനികരെ വിന്യസിച്ചു. വൈദ്യുതി, ഭക്ഷണവസ്‍തുക്കൾ, പാചകവാതകം എന്നിവയ്‍ക്കും കടുത്ത ക്ഷാമമാണ് ശ്രീലങ്കയിൽ നേരിടുന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോടബയ രജപക്‍സെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് ചേരും. എന്നാൽ യോഗം ബഹിഷ്‍കരിക്കുമെന്ന് പ്രതിപക്ഷ ഗ്രൂപ്പുകൾ അറിയിച്ചു.

22 ദശലക്ഷം ജനങ്ങളുള്ള രാജ്യത്തെ ഇന്ധന വ്യാപാരത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗവും നടത്തുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സിലോൺ പെട്രോളിയം കോർപറേഷന്‍റെ പമ്പുകളിൽ ഇന്നലെ രാവിലെയാണ് നിരായുധരായ സൈനികരെ നിയോഗിച്ചത്. ശനിയാഴ്‍ച മുതൽ മൂന്ന് പേർ ഇന്ധനത്തിനായി വരിനിൽക്കെ കുഴഞ്ഞുവീണ് മരിച്ചു. അതിനിടെ ഇന്ധനം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കാൻ ശ്രീലങ്കൻ സർക്കാർ ഇന്ത്യയുടെ സഹായംതേടി. സാമ്പത്തിക പ്രതിസന്ധി നേരിടാൻ ശ്രീലങ്കയ്ക്ക് 100 കോടി ഡോളർ വായ്പ ഇന്ത്യ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story