Quantcast

പ്രതിഷേധക്കാർ ഓഫീസ് വളഞ്ഞു; ശ്രീലങ്കയുടെ ദേശീയ ചാനൽ സംപ്രേഷണം നിർത്തിവെച്ചു

ശ്രീലങ്കൻ രൂപവാഹിനി കോർപ്പറേഷൻ (എസ്എൽആർസി)യാണ് സംപ്രേഷണം നിർത്തിയത്

MediaOne Logo

Web Desk

  • Published:

    13 July 2022 10:38 AM GMT

പ്രതിഷേധക്കാർ ഓഫീസ് വളഞ്ഞു; ശ്രീലങ്കയുടെ ദേശീയ  ചാനൽ സംപ്രേഷണം നിർത്തിവെച്ചു
X

കൊളംബോ: സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ വളഞ്ഞതോടെ ശ്രീലങ്കയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ചാനല്‍ സംപ്രേഷണം നിർത്തി. ശ്രീലങ്കയുടെ ദേശീയ ടിവി ചാനലായ രൂപവാഹിനി കോർപ്പറേഷൻ (എസ്എൽആർസി) സംപ്രേഷണം നിർത്തിയത്.

പ്രതിഷേധക്കാർ ചാനല്‍ ഓഫീസ് വളപ്പിലേയ്ക്ക് അതിക്രമിച്ച് കയറിയാണ് കെട്ടിടം കൈയടക്കിയത്. ചാനല്‍ പരിസരം പ്രതിഷേധക്കാർ വളഞ്ഞതിനാൽ തത്സമയ ടെലികാസ്റ്റുകളും റെക്കോർഡ് ചെയ്ത ടെലികാസ്റ്റുകളും താൽക്കാലികമായി നിർത്തിവച്ചതായി ശ്രീലങ്കൻ രൂപവാഹിനി കോർപ്പറേഷൻ (എസ്എൽആർസി) അറിയിച്ചു.

'സമരം അവസാനിക്കുന്നത് വരെ, ശ്രീലങ്കൻ രൂപവാഹിനി കോ-ഓപ്പറേഷൻ ജന അരഗലയയുടെ പരിപാടികൾ മാത്രമേ സംപ്രേക്ഷണം ചെയ്യുകയുള്ളൂ,' ഒരു തത്സമയ സംപ്രേക്ഷണത്തിനിടെ പ്രതിഷേധക്കാരൻ പറഞ്ഞു. 'സർക്കാർ വിരുദ്ധ പ്രതിഷേധത്തിന്റെയും വിനോദ പരിപാടികളുടെയും വാർത്തകൾ മാത്രം നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തുടർന്ന് പ്രതിഷേധക്കാർക്ക് അവരുടെ ഭാഗം പറയാൻ 15 മിനിറ്റ് സമയം അനുവദിക്കുകയും ചെയ്തു. അതിനുശേഷമാണ് ചാനൽ സംപ്രേക്ഷണം നിർത്തിവച്ചത്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം അതിന്റെ സംപ്രേഷണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്തു.


TAGS :

Next Story