Quantcast

ശ്രീലങ്കയിൽ ജനകീയ പ്രക്ഷോഭം തുടരുന്നു; പ്രസിഡന്റ് സ്ഥാനത്തിനായി ചരടുവലികൾ ആരംഭിച്ച് പ്രതിപക്ഷം

രാജി പ്രഖ്യാപിച്ച പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും പ്രസിഡന്‍റ് സ്ഥാനത്തിനായി രംഗത്തുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-07-12 01:08:13.0

Published:

12 July 2022 12:51 AM GMT

ശ്രീലങ്കയിൽ ജനകീയ പ്രക്ഷോഭം തുടരുന്നു; പ്രസിഡന്റ് സ്ഥാനത്തിനായി ചരടുവലികൾ ആരംഭിച്ച് പ്രതിപക്ഷം
X

കൊളംബോ: ശ്രീലങ്കയിൽ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ അധികാരം പിടിക്കാൻ ചരടുവലികൾ ആരംഭിച്ച് പ്രതിപക്ഷം. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ പ്രസിഡന്റ് സ്ഥാനം അവശ്യപ്പെട്ടതായി റിപ്പോർട്ട്. രാജി പ്രഖ്യാപിച്ച പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും പ്രസിഡന്റ് സ്ഥാനത്തിനായി രംഗത്തുണ്ട്.

ആഗസ്റ്റിൽ രാജ്യത്ത് സർവകക്ഷി സർക്കാർ ഉണ്ടാക്കുമ്പോൾ പ്രസിഡന്റ് സ്ഥാനം തനിക്ക് അവകാശപ്പെട്ടതാണെന്ന് പത്ത് പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സജിത്ത് പ്രേമദാസ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. രാജ്യത്ത് സ്ഥിരതയുള്ള ഭരണം നൽകാൻ തനിക്ക് കഴിയുമെന്ന ഉറപ്പും പ്രേമദാസ യോഗത്തിൽ നൽകി. ഐഎംഎഫുമായി ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽ റെനിൽ വിക്രമസിംഗെ പ്രസിഡൻറ് സ്ഥാനത്തേക്ക് എത്തുന്നതാകും നല്ലതെന്ന അഭിപ്രായവും ചില പാർട്ടികൾക്കുണ്ട്.

അതേസമയം, കൊളാബോയിലെ പിടിച്ചെടുത്ത ഔദ്യോഗിക വസതികളിൽ നിന്ന് നാലാം ദിവസവും സമരക്കാർ പിൻവാങ്ങിയട്ടില്ല. സമരക്കാർക്കു നേരെ ബലപ്രയോഗം വേണ്ട എന്നാണ് സൈന്യത്തിന്റെ നിലപാട്. പ്രസിഡന്റ് ഗോതബയ പുറങ്കടലിൽ കപ്പലിൽ തന്നെ കഴിയുകയാണ് എന്നാണ് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

TAGS :

Next Story