Quantcast

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചേക്കുമെന്ന് സൂചന; ഇടക്കാല സർക്കാരിന് നീക്കം

മഹിന്ദ രജപക്‌സെ പ്രസിഡന്റും സഹോദരനുമായ ഗൊട്ടബയ രജപക്‌സെയ്ക്ക് രാജി സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    3 April 2022 3:22 PM GMT

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചേക്കുമെന്ന് സൂചന; ഇടക്കാല സർക്കാരിന് നീക്കം
X

കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയിൽ ജനരോഷം ആളിക്കത്തുന്നതിനിടെ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചേക്കുമെന്ന് സൂചന. പ്രതിപക്ഷ പ്രതിഷേധം തടയാൻ നാളെ രാവിലെ ആറുവരെ രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അപ്രതീക്ഷിത നീക്കം നടക്കുന്നത്. മഹിന്ദ പ്രസിഡന്റും സഹോദരനുമായ ഗൊട്ടബയ രജപക്‌സെയ്ക്ക് രാജി സമർപ്പിച്ചതായി റിപ്പോർട്ടുണ്ട്. എല്ലാ കക്ഷികളെയും ചേർത്ത് ഇടക്കാല സർക്കാർ രൂപീകരിക്കാനാണ് നീക്കം നടക്കുന്നത്. എന്നാൽ, മഹിന്ദ സർക്കാരിന്റെ രാജിവിവരം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വെള്ളിയാഴ്ചയാണ് അറബ് വസന്തം മാതൃകയിൽ ജനങ്ങളോട് തെരുവിലിറങ്ങാൻ പ്രതിപക്ഷം ആഹ്വാനം ചെയ്തതിനു പിന്നാലെ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതോടൊപ്പം 36 മണിക്കൂർ കർഫ്യൂവും പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങൾ വഴി ജനങ്ങൾ സംഘടിക്കുന്നത് തടയാനും സർക്കാർ നടപടികൾ സ്വീകരിച്ചു. ട്വിറ്റർ, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് അടക്കമുള്ള പ്രധാന സമൂഹമാധ്യമങ്ങൾക്കെല്ലാം വിലക്കേർപ്പെടുത്തി.

എന്നാൽ, മുഴുവൻ വിലക്കുകളും അവഗണിച്ച് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. നൂറുകണക്കിന് വിദ്യാർഥികളാണ് ഇന്ന് തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിലും പ്രയോഗിച്ചു. തലസ്ഥാനമായ കൊളംബോയിൽ പ്രതിപക്ഷ നേതാക്കൾ ധർണ നടത്തി. നൂറുകണക്കിനു പേരാണ് ധർണയിൽ പങ്കെടുത്തത്. കർഫ്യൂ ലംഘിച്ചെന്ന് കാണിച്ച് 600ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Summary: Sri Lanka's PM Mahinda Rajapaksa to resign as per reports amid economic crisis

TAGS :

Next Story