ഒരുകിലോ അരിക്ക് 220 രൂപ, പാൽപ്പൊടിക്ക് 1900; ശ്രീലങ്കയിൽ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു
ജനകീയ പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ കഴിഞ്ഞ ദിവസം കർഫ്യൂ പ്രഖ്യാപിച്ചെങ്കിലും ഇതിനെതിരെയും വലിയ പ്രതിഷേധമാണ് നടക്കുന്നത്. നൂറുകണക്കിന് വിദ്യാർഥികളാണ് ഇന്ന് തെരുവിലിറങ്ങിയത്.
സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയിൽ അവശ്യവസ്തുക്കൾക്കായി ജനങ്ങൾ നെട്ടോട്ടത്തിൽ. സൂപ്പർമാർക്കറ്റുകളിലും പെട്രോൾ പമ്പുകളിലും മെഡിക്കൽ ഷോപ്പുകളിലുമെല്ലാം മണിക്കൂറുകളോളം വരി നിന്നാലാണ് എന്തെങ്കിലും കിട്ടുന്നത്. കടകളിൽ സാധനങ്ങൾ പെട്ടെന്ന് തീർന്നുപോവുന്നതിനാൽ നിരവധിയാളുകൾ വെറുംകയ്യോടെയാണ് മടങ്ങുന്നത്.
കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് പച്ചക്കറികളുടെ വില ഇരട്ടിയോളമാണ് വർധിച്ചത്. അരി കിലോക്ക് 220 രൂപക്കും ഗോതമ്പ് 190 രൂപക്കുമാണ് വിൽപന നടത്തുന്നത്. ഒരു ലിറ്റർ വെളിച്ചണ്ണക്ക് 850 രൂപ, ഒരുകിലോ പഞ്ചസാരക്ക് 240 രൂപ, ഒരുകിലോ പാൽപ്പൊടിക്ക് 1900 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഒരു കോഴിമുട്ടക്ക് 30 രൂപയാണ് വില.
ജനകീയ പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ കഴിഞ്ഞ ദിവസം കർഫ്യൂ പ്രഖ്യാപിച്ചെങ്കിലും ഇതിനെതിരെയും വലിയ പ്രതിഷേധമാണ് നടക്കുന്നത്. നൂറുകണക്കിന് വിദ്യാർഥികളാണ് ഇന്ന് തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിലും പ്രയോഗിച്ചു. തലസ്ഥാനമായ കൊളംബോയിൽ പ്രതിപക്ഷ നേതാക്കൾ ധർണ നടത്തി. നൂറിലധികം ആളുകൾ ധർണയിൽ പങ്കെടുത്തു.
Adjust Story Font
16