Quantcast

ഇസ്രായേലും ഹമാസും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കണം: ഫ്രാൻസിസ് മാർപാപ്പ

ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിക്കണം. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    12 Nov 2023 2:22 PM GMT

Stop Israel-hamas war says Pop Francis
X

വത്തിക്കാൻ: ഇസ്രായേലും ഹമാസും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിക്കണം. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

''ഇസ്രായേലിലെയും ഫലസ്തീനിലെയും ഗുരുതര സാഹചര്യത്തെക്കുറിച്ച് എല്ലാ ദിവസവും നമുക്ക് ചിന്തയുണ്ടാവണം. ഇസ്രായേലിലെയും ഫലസ്തീനിലെയും ദുരിതമനുഭവിക്കുള്ള ആളുകളോട് ഞാൻ ചേർന്നു നിൽക്കുന്നു. ആയുധങ്ങൾകൊണ്ടുള്ള പോരാട്ടം അവസാനിപ്പിക്കണം. ആയുധങ്ങൾ ഒരിക്കലും സമാധാനം കൊണ്ടുവരില്ല. ഏറ്റുമുട്ടൽ ഇനിയും വ്യാപിക്കരുത്..സഹോദരൻമാരേ...മതിയാക്കൂ!''-മാർപാപ്പ എക്‌സിൽ കുറിച്ചു.

അതേസമയം ഫലസ്തീനിൽ ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണം ഇപ്പോഴും തുടരുകയാണ്. ഖാൻ യൂനുസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഗസ്സ ആക്രമണത്തിനെതിരായ അന്താരാഷ്ട്ര വിമർശനം ഇസ്രായേൽ തള്ളി. ധാർമികോപദേശം വേണ്ടെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു.

ഗസ്സയിലെ യു.എൻ ഓഫീസിന് നേരെയും ഇസ്രായേൽ വ്യോമാക്രമണം നടത്തി. യു.എൻ ഓഫീസിൽ അഭയം നേടിയ നിരവധിപേർ കൊല്ലപ്പെട്ടു. ആക്രമണം എല്ലാ അർഥത്തിലും തെറ്റാണെന്ന് യു.എൻ.ഡി.പി അഡ്മിനിസ്‌ട്രേറ്റർ അശിം സറ്റെയ്‌നർ പറഞ്ഞു.

TAGS :

Next Story