Quantcast

തെരുവില്‍ നിന്നും വീട്ടിലേക്ക് കൂട്ടി; പിറ്റ്ബുള്ളിന്‍റെ കടിയേറ്റ് 67 കാരിക്ക് ദാരുണാന്ത്യം

ഇരയെ മാരകമായി പരിക്കേൽപ്പിക്കുകയും കടിച്ച ഭാഗം അറ്റുപോരുന്ന വരെ അതിൽ തൂങ്ങിക്കിടക്കുകയും ചെയ്യുന്ന സ്വഭാവക്കാരാണ് പിറ്റ്ബുള്ളുകൾ

MediaOne Logo

Web Desk

  • Updated:

    2023-03-15 12:01:15.0

Published:

15 March 2023 11:28 AM GMT

തെരുവില്‍ നിന്നും വീട്ടിലേക്ക് കൂട്ടി; പിറ്റ്ബുള്ളിന്‍റെ കടിയേറ്റ് 67 കാരിക്ക് ദാരുണാന്ത്യം
X

മാഡ്രിഡ്: ലോകത്തെ തന്നെ ഏറ്റവും അപകടകാരികളാണ് പിറ്റ്ബുൾ വിഭാഗത്തിൽപ്പെടുന്ന നായ്ക്കൾ. ഇരയെ മാരകമായി പരിക്കേൽപ്പിക്കുകയും കടിച്ച ഭാഗം അറ്റുപോരുന്ന വരെ അതിൽ തൂങ്ങിക്കിടക്കുകയും ചെയ്യുന്ന സ്വഭാവക്കാരാണ് പിറ്റ്ബുള്ളുകൾ.

അതുകൊണ്ടുതന്നെ ഇവയുടെ ആക്രമണത്തിന് ഇരയാകുന്നവർ രക്ഷപ്പെടുന്നത് അപൂർവമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിലായി നിരവധിയാളുകൾക്കാണ് പിറ്റ്ബുള്ളിന്റെ ആക്രമണത്തിൽ ജീവൻ നഷ്ടമായിട്ടുള്ളത്. ഇപ്പോഴിതാ സ്‌പെയിനിൽ നിന്നാണ് അത്തരമൊരു വാർത്ത പുറത്തുവരുന്നത്. 67 കാരിയായ ബ്രിട്ടീഷ് വനിതക്കാണ് പിറ്റ്ബുള്ളിന്റെ ജീവൻ നഷ്ട്ട്ടമായത്.



തെരുവിൽ അനാഥമായി കിടന്നിരുന്ന നായയെ ഇവർ വീട്ടിലേക്ക് കൂട്ടുകയായിരുന്നു. വീട്ടിലെത്തിയ നായയെ ദിവസങ്ങളോളം ഇവര്‍ പരിചരിച്ചു. പിന്നീട് ഇതിനെ ഒരു ദിവസം പൊടുന്നനെ സ്ത്രീയെ ആക്രമിക്കുകയായിരുന്നു. ഫെബ്രുവരി 24 ന് ഉച്ച തിരിഞ്ഞ് രണ്ടുമണിയോടെയാണ് സംഭവം നടന്നത്.

ഇവരുടെ കൈക്കാണ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കയ്യിൽ കടിച്ചുതൂങ്ങിയ നായ ഏറെ നേരം തൽസ്ഥിതി തുടർന്നു. ഇതിനാൽ തന്നെ അമിത രക്തസ്രാവമാണ് മരണത്തിനിടയാക്കിയത്. വെലന്‍സിയിൽ നിന്നും 43 കിലോമീറ്റർ അകലെ മകാസ്‌ട്രെ എന്ന ചെറിയ നഗരത്തിലാണ് വനിത താമസിച്ചിരുന്നത്. ഇവർക്ക് രണ്ട് പെൺമക്കളാണ്. എന്നാൽ ഇവർ രണ്ടുപേരും ദൂരെ സ്ഥലത്താണ് ജീവിക്കുന്നത്.



തനിച്ച് താമസിക്കുന്നതിനാൽ തന്നെ ഇവർക്ക് വളർത്തുമൃഗങ്ങളോട് വലിയ സ്‌നേഹമായിരുന്നു. അതിനാൽ തന്നെ സമാനമായ രീതിയിൽ ധാരാളം മൃഗങ്ങളേയും പക്ഷികളേയുമെല്ലാം ഇവർ സംരക്ഷിക്കുന്നുണ്ട്. എന്നാൽ പിറ്റ്ബുൾ ആക്രമിക്കാനുണ്ടായ സാഹചര്യം എന്താണെന്ന് അറിയില്ലെന്ന് അധികൃതർ പറഞ്ഞു.



TAGS :

Next Story