Quantcast

കോവിഡ് വാക്സിനെടുത്താല്‍ ആപ്പിള്‍ എയര്‍പോഡും ഐപാഡും; വാഷിങ്ടണില്‍ വിലപിടിപ്പുള്ള വാഗ്ദാനങ്ങള്‍

മേരിലാൻഡ്​, മിഷിഗൺ, ഒഹിയോ തുടങ്ങിയ അമേരിക്കൻ സ്​റ്റേറ്റുകളും നേരത്തെ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-08-10 10:42:51.0

Published:

10 Aug 2021 10:24 AM GMT

കോവിഡ് വാക്സിനെടുത്താല്‍ ആപ്പിള്‍ എയര്‍പോഡും ഐപാഡും; വാഷിങ്ടണില്‍ വിലപിടിപ്പുള്ള വാഗ്ദാനങ്ങള്‍
X

കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ മടിക്കുന്നവര്‍ക്കായി വ്യത്യസ്തമായ പാരി​തോഷികങ്ങള്‍ പ്രഖ്യാപിച്ച് വിവിധ​ ഭരണകൂടങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാല്‍, വിലപിടിപ്പുള്ള വാഗ്ദാനങ്ങളാണ് വാഷിങ്ടണ്‍ ഡി.സി മേയര്‍ മ്യൂരിയൽ ബൗസർ പ്രഖ്യാപിച്ചിരിക്കുന്നത്.

ആദ്യ ഡോസ്​ വാക്​സിൻ സ്വീകരിക്കുന്ന കൗമാരക്കാർക്ക് ഒരു ​ആപ്പിൾ എയർപോഡാണ്​ സൗജന്യമായി ലഭിക്കുക. കൂടാതെ, ഭാഗ്യവാൻമാരാണെങ്കിൽ 25,000 ഡോളറി​ന്‍റെ സ്​കോളർഷിപ്പോ ഐപാഡോ ലഭിക്കും. ഇതിനു പുറമെ ഗിഫ്റ്റ് കാര്‍ഡുകളുമുണ്ടാകും. വിദ്യാർഥികൾക്കായിരിക്കും പ്രഥമ പരിഗണന.

ബ്രൂക്ക്​ലാൻഡ്​ എം.എസ്​, സോസ എം.എസ്​, ജോൺസൺ എം.എസ്​ എന്നിവിടങ്ങളിൽ നിന്ന്​ ആദ്യ ഡോസ്​ വാക്​സിൻ സ്വീകരിക്കുന്ന 12നും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കുമെന്ന കാര്യം തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മുഖേനയാണ് മേയര്‍ അറിയിച്ചത്.

പല കാരണങ്ങൾ ചൂണ്ടിക്കാട്ടി വാക്​സിൻ സ്വീകരിക്കാൻ ആളുകൾ മടികാണിക്കുന്നതാണ്​ ​പാരിതോഷികങ്ങൾ പ്രഖ്യാപിക്കാനുള്ള പ്രധാന കാരണം. മേരിലാൻഡ്​, മിഷിഗൺ, ഒഹിയോ തുടങ്ങിയ അമേരിക്കൻ സ്​റ്റേറ്റുകളും നേരത്തെ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story