Quantcast

സുരക്ഷാഭീഷണി: ടെക്‌സസ് സർവകലാശാലയില്‍ ടിക് ടോക്കിന് നിരോധനം, തോക്കിന് വിലക്കില്ല

വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് മുറികളിൽ ഉൾപ്പെടെ കാമ്പസിൽ കൈത്തോക്കുകൾ കൊണ്ടുപോകാൻ അനുവാദമുണ്ട്

MediaOne Logo

Web Desk

  • Published:

    20 Jan 2023 9:46 AM GMT

France bans TikTok, Twitter, Instagram, Netflix apps from government employees phones
X

TikTok

ടെക്‌സസ്: സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തില്‍ കാമ്പസിനുള്ളിൽ ടിക് ടോക്ക് ഉപയോഗിക്കുന്നത് നിരോധിച്ച് ടെക്‌സസ് സർവകലാശാല. സർക്കാർ നൽകിയിട്ടുള്ള ഉപകരണങ്ങളിൽ നിന്ന് ആപ്പ് നീക്കം ചെയ്യണമെന്ന ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ടിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. അതേസമയം, കാമ്പസിനകത്ത് കുട്ടികൾക്ക് തോക്ക് കൈവശം വെക്കുന്നതിന് വിലക്കില്ലെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാന നിയമപ്രകാരം വിദ്യാർഥികൾക്ക് ക്ലാസ് മുറികളിൽ ഉൾപ്പെടെ കാമ്പസിൽ കൈത്തോക്കുകൾ കൊണ്ടുപോകാൻ അനുവാദമുണ്ട്.

കാമ്പസിനക്ക് ലഭിക്കുന്ന വൈഫൈയിലും മറ്റ് നെറ്റ് വർക്കുകളിലും ടിക് ടോക്ക് ഉപയോഗിക്കരുത് എന്നാണ് വിദ്യാർഥികൾക്ക് നൽകിയ നിർദേശം യൂണിവേഴ്സിറ്റിയുടെ നെറ്റ് വര്‍ക്കിലും നിർണായക ഇൻഫ്രാസ്ട്രക്ചറിനുമുള്ള അപകടസാധ്യതകൾ ഇല്ലാതാക്കുന്നതിനാണ് സർവകലാശാല ഈ സുപ്രധാന നടപടികൾ കൈക്കൊള്ളുന്നത്,'' ടെക്സാസ് ടെക്നോളജി ഉപദേഷ്ടാവ് ജെഫ് നെയ്ലാൻഡ് പറഞ്ഞു.

വിവരങ്ങൾ ചോർത്തുന്നെന്നും സുരക്ഷഭീഷണിയുണ്ടെന്നും കാണിച്ച് അമേരിക്കയിൽ 20 ലധികം സംസ്ഥാനങ്ങളില്‍ ടിക് ടോക്ക് കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. സർക്കാർ നിയന്ത്രിത ഉപകരണങ്ങളിൽ നിന്ന് ടിക് ടോക്ക് ഉപയോഗിക്കരുത് എന്നാണ് ജീവനക്കാർക്ക് നൽകിയ നിർദേശം.

ചൈനീസ് ടെക് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ആപ്പായ ടിക് ടോക്കിന് നേരത്തെ ഇന്ത്യയിലെ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനക്ക് ചോർത്തുന്നെന്ന് ആരോപിച്ച് 2020 ലാണ് കേന്ദ്രസർക്കാർ ഇന്ത്യയിൽ ടിക് ടോക്ക് നിരോധിച്ചത്.

TAGS :

Next Story