മനസുകള്‍ കീഴടക്കിയ നീലക്കണ്ണ്; ലണ്ടനില്‍ കഫേ തുടങ്ങി ചായ് വാല
ഇസ്‍ലാമാബാദിലെ സൺഡേ ബസാറിൽ ചായ വിൽക്കുന്ന അര്‍ഷദിന്‍റെ ചിത്രം ഫോട്ടോഗ്രാഫര്‍ ജിയാ അലിയായിരുന്നു പകര്‍ത്തിയത്
അര്‍ഷദ് ഖാന്‍ അന്നും ഇന്നും
ലണ്ടന്‍: വര്‍ഷങ്ങള്‍ക്കു മുന്‍പ് സോഷ്യല്‍മീഡിയ കീഴടക്കിയ ആ നീലക്കണ്ണുള്ള ചായക്കടക്കാരനെ ആരും മറക്കാനിടയില്ല.എത്രയെത്ര മനസുകളിലേക്കാണ് ആ നീലനോട്ടം തുളച്ചുകയറിയത്. പാകിസ്താന്‍ സ്വദേശിയായ അര്‍ഷദ് ഖാനായിരുന്നു ആ നീലക്കണ്ണിന്‍റെ ഉടമ. ഇസ്‍ലാമാബാദിലെ സൺഡേ ബസാറിൽ ചായ വിൽക്കുന്ന അര്‍ഷദിന്‍റെ ചിത്രം ഫോട്ടോഗ്രാഫര്‍ ജിയാ അലിയായിരുന്നു പകര്‍ത്തിയത്.
2016ലാണ് അര്‍ഷദ് ഓണ്‍ലൈന്‍ സെന്‍സേഷണലായത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 2020 ൽ ഇസ്‍ലാമാബാദിൽ അർഷദ് സ്വന്തമായി ചായ് കഫേ ആരംഭിച്ചു. മുറെയിലും ലാഹോറിലുമായി അദ്ദേഹത്തിന് മൂന്നു കഫേകളുണ്ട്. ഇപ്പോഴിതാ ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ലെയ്നിൽ ഒരു കഫേ തുറന്നിരിക്കുകയാണ് അർഷദ്.പ്രധാനമായും ഇന്ത്യക്കാരും പാകിസ്താനികളും ബംഗ്ലാദേശികളും തിങ്ങിപ്പാർക്കുന്ന ഈ പ്രദേശം ഖാന്‍റെ ആദ്യ അന്താരാഷ്ട്ര സംരംഭത്തിന് അനുയോജ്യമായ സ്ഥലമാണെന്നാണ് റിപ്പോര്‍ട്ട്. അലങ്കാരപ്പണികള്‍ ചെയ്ത വെസ്പ സ്കൂട്ടറുകള്‍, ട്രക്ക് ആര്‍ട്ട്, പെയിന്‍റിംഗുകള്‍ തുടങ്ങി തുടങ്ങിയ പരമ്പരാഗത ഘടകങ്ങൾ ഉൾക്കൊള്ളുന്ന ദക്ഷിണേഷ്യൻ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ലണ്ടൻ കഫേ രൂപകൽപന ചെയ്തിരിക്കുന്നത്.
arshadchaiwala.insta എന്ന തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കഫേയെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും ആരാധകർക്ക് ചായ ഉണ്ടാക്കാൻ ലണ്ടൻ സന്ദർശിക്കാനുള്ള തന്‍റെ പദ്ധതിയെക്കുറിച്ചും അര്‍ഷദ് പങ്കുവച്ചിട്ടുണ്ട്. ചായ കൂടാതെ 15-20 ഓളം വിഭവങ്ങളും കഫേയില്‍ വിളമ്പുന്നുണ്ട്. ''എന്‍റെ പ്രിയപ്പെട്ട ആരാധകർക്ക് ചായ ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ലണ്ടൻ സന്ദർശനത്തിനായി എനിക്ക് ആയിരക്കണക്കിന് അഭ്യർത്ഥനകൾ ലഭിച്ചു.ഞങ്ങളുടെ ആദ്യത്തെ അന്താരാഷ്‌ട്ര ചായക്കട ഇപ്പോൾ ഇൽഫോർഡ് ലെയ്‌നിൽ തുറന്നിരിക്കുന്നു. അത്ഭുതപ്പെടുത്തുന്നതാണ് പ്രതികരണം. ദുറാനി സഹോദരന്മാർക്കൊപ്പം, ചായയെ സ്നേഹിക്കുന്ന ധാരാളം പാകിസ്താനികളുടെയും ഇന്ത്യാക്കാരുടെയും ആവാസ കേന്ദ്രമായതിനാൽ ഇൽഫോർഡ് ലെയ്നിൽ നിന്ന് കഫേ ആരംഭിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഉടന്‍ ഞാന്‍ ലണ്ടനിലെത്തും'' ഖാന്‍ പറഞ്ഞു.
ജിയാ അലിയുടെ ക്ലിക്കിലൂടെ ഒറ്റരാത്രി കൊണ്ടാണ് അര്‍ഷദിന്‍റെ ജീവിതം മാറിമറിയുന്നത്. തുടര്‍ന്ന് മോഡലിംഗില്‍ അവസരം ലഭിച്ച അര്‍ഷദിന്‍റെ സ്റ്റൈല്‍ തന്നെ ഒരു പ്രൊഫഷണല്‍ മോഡലിനെ പോലെയായി. ഇതിനിടയില്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്‍റെ ദുഃഖവും അദ്ദേഹം പങ്കുവച്ചിരുന്നു. പിന്നീട് തന്‍റെ ഭാഷാ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനും ബിസിനസിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം ലൈംലൈറ്റിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു.
Adjust Story Font
16