ഗസ്സയിലെ മരണസംഖ്യ എണ്ണായിരം കടന്നു
വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 112 ആയി
ജറുസലേം: ഗസ്സയിലെ മരണസംഖ്യ എണ്ണായിരം കടന്നു. അൽ ഖുദ്‌സ് ആശുപത്രി ഒഴിയണമെന്ന ഇസ്രായേലിന്റെ ഭീഷണി തുടരുകയാണ്. വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 112 ആയി. കഴിഞ്ഞ ദിവസം രാത്രിയും ഗസ്സയിൽ അതിശക്തമായ വ്യോമാക്രമണമാണ് ഇസ്രായേൽ നടത്തിയത്. അൽ ഖുദ്‌സ് ആശുപത്രിയിൽ 400ലധികം രോഗികളാണുള്ളത്. ഇതുകൂടാതെ ആശുപത്രിയെ ആശ്രയിച്ച് പതിനായിരക്കക്കണക്കിന് സാധാരണക്കാരും കഴിയുന്നുണ്ട്.
ആശുപത്രി ഒഴിയുക അപ്രായോഗികമാണെന്ന് റെഡ് ക്രസന്റ് ഇസ്രായേലിനെ അറിയിച്ചു. തുടർന്നും ആശുപത്രിക്കടുത്ത് ഇസ്രായേൽ നിരവധി ബോംബുകൾ വർഷിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനോടകം 8005 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഇതിൽ 3195 പേരും കുട്ടികളാണ്. 2019 മുതൽ ലോകത്താകെ സംഘർഷങ്ങളിൽ ഒരു വർഷം മൊത്തം കൊല്ലപ്പെട്ടവരേക്കാൾ കൂടുതൽ കുട്ടികൾ മാത്രം മൂന്നാഴ്ച കൊണ്ട് ഗസ്സിൽ കൊല്ലപ്പെട്ടെന്ന് സേവ് ദി ചിൽഡ്രൻ പറഞ്ഞു.
വെസ്റ്റ് ബാങ്കിലും ഇസ്രായേലിന്റെ ക്രൂരതകൾ തുടരുകയാണ്. ആഗസ്ത് 7ന് ശേഷം വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 112 ആയി. ഇന്നലെ ഫലസ്തീൻ കർഷകനെ ജൂത കുടിയേറ്റക്കാരൻ വെടിവെച്ചു കൊന്നു. ഈ മാസം ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന എട്ടാമത്തെയാളാണിത്.
Adjust Story Font
16