ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങൾ ചൈനയിൽ നിന്നും വെല്ലുവിളി നേരിടുന്നതായി ഇൻഡോ-പസിഫിക് സ്ട്രാറ്റജിക് റിപ്പോർട്ട്
ആരോഗ്യം, സൈബർസ്പേസ്, ബഹിരാകാശം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ഇന്ത്യയുമായി ഒരുമിച്ചു പ്രവർത്തിക്കും. മുൻ ഭരണകൂടങ്ങൾ പിൻ തുടർന്ന സൗഹാർദപരമായ നിലപാട് തുടരും
ഇന്ത്യയുടെ അതിർത്തി പ്രദേശവും ഗ്രാമങ്ങളും ചൈനയിൽനിന്ന് വെല്ലുവിളി നേരിടുന്നതായി റിപ്പോർട്ട്. പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച പുറത്തുവിട്ട ഇൻഡോ-പസിഫിക് സ്ട്രാറ്റജിക് റിപ്പോർട്ടിലാണ് പരാമർശം.
ആരോഗ്യം, സൈബർസ്പേസ്, ബഹിരാകാശം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ഇന്ത്യയുമായി ഒരുമിച്ചു പ്രവർത്തിക്കും. മുൻ ഭരണകൂടങ്ങൾ പിൻ തുടർന്ന സൗഹാർദപരമായ നിലപാട് തുടരുമെന്ന് റിപ്പോർട്ടില്‍ പറയുന്നു.
ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങൾക്ക് ചൈനയുടെ ഭാഗത്തുനിന്നുമുള്ള വെല്ലുവിളി ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഇത് രാജ്യത്തെ ബാധിക്കും. അതിനാൽ ഇക്കാര്യത്തിൽ ഇന്ത്യ ഏറെ ശ്രദ്ധ പുലർത്തണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ പെട്ടന്ന് തന്നെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ലോകത്തെ ഏറ്റവും സ്വാധീനമുള്ള ശക്തിയാകാൻ ശ്രമിക്കുന്ന ചൈന സാമ്പത്തിക, നയതന്ത്ര, സൈനിക, സാങ്കേതിക ശക്തികൾ വികസിപ്പിക്കാൻ ലക്ഷ്യമിടുകയാണ് എന്നാല്‍ ദക്ഷിണ ഏഷ്യൻ രാജ്യങ്ങളുടെ വികസനത്തിനു വേണ്ടി ഇരുരാജ്യങ്ങളും ഒരുമിച്ചു നിൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Adjust Story Font
16