ഇംറാൻ ഖാനെതിരെ വെടിവെച്ചയാൾ അറസ്റ്റിൽ
പ്രതി പലവട്ടം വെടിയുതിർത്തതോടെ ഒരാൾ കൊല്ലപ്പെടുകയും ഇംറാനടക്കമുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ
പാകിസ്താനിലെ മുൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്ററുമായ ഇംറാൻ ഖാനും പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടിയിലെ സഹനേതാക്കൾക്കുമെതിരെ വെടിയുതിർത്തയാൾ അറസ്റ്റിൽ. സംഭവസ്ഥലത്ത് വെച്ച് തഹ്‌രീകെ ഇൻസാഫ് പാർട്ടി പ്രവർത്തകർ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ പലവട്ടം വെടിയുതിർത്തതോടെ ഒരാൾ കൊല്ലപ്പെടുകയും ഇംറാനടക്കമുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
സർക്കാറിനെതിരെയുള്ള പാകിസ്താൻ തഹ്രീകെ ഇൻസാഫ് റാലിക്കിടെ കാലിനാണ് ഇംറാന് വെടിയേറ്റത്. ഫൈസൽ ജാവേദ്, അഹമ്മദ് ചറ്റ എന്നിവർക്കും സംഭവത്തിൽ പരിക്കേറ്റു. കാലിനാണ് ഇംറാന് പരിക്കേറ്റതെന്ന് പിടിഐ വക്താക്കളായ ഫവാദ്, ഇംറാൻ ഇസ്മാഈൽ എന്നിവർ വ്യക്തമാക്കിയിട്ടുണ്ട്. പരിക്കേറ്റ ഇംറാനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ലോംഗ് മാർച്ചെന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ റാലി വസീറാബാദിലെത്തിയിരിക്കെയാണ് സംഭവം നടന്നത്. ഇംറാൻ ഖാനെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് പി.ടി.ഐ ആരോപിക്കുന്നത്.
ലാഹോറിൽ നിന്ന് ഇസ്ലാമാബാദിലേക്കാണ് ഇംറാൻ രണ്ടാം ലോങ് മാർച്ച് ആരംഭിച്ചിരുന്നത. 350 കിലോമീറ്റർ ദൂരത്തിലായിരുന്നു മാർച്ച് സംഘടിപ്പിച്ചിരുന്നത്. നവംബർ നാലോടെ തലസ്ഥാനമായ ഇസ്ലാമാബാദിലെത്തുമെന്നായിരുന്നു പ്രതീക്ഷ. കിലോമീറ്ററുകളോളം നീളുന്ന വാഹനവ്യൂഹത്തിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തിരുന്നത്.
The man who fired at Imran Khan was arrested
Adjust Story Font
16