Quantcast

ഇന്ത്യൻ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; കാളി ദേവിയുടെ ചിത്രം പിൻവലിച്ച് യുക്രൈൻ പ്രതിരോധ മന്ത്രാലയം

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ ഇടപെടൽ ആവശ്യപ്പെട്ടും ട്വീറ്റുകള്‍

MediaOne Logo

Web Desk

  • Updated:

    2023-05-01 03:30:06.0

Published:

1 May 2023 3:15 AM GMT

The Ministry of Defense of Ukraine withdraws the image of Goddess Kali
X

കാളി ദേവിയുടെ ചിത്രം ട്വിറ്ററിൽനിന്ന് പിൻവലിച്ച് യുക്രൈൻ പ്രതിരോധ മന്ത്രാലയം. 'ഡിഫൻസ് യു' എന്ന ട്വിറ്റർ ഹാൻഡിലിൽ 'വർക്ക് ഓഫ് ആർട്ട്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ഇത് ഇന്ത്യൻ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണമുയർന്നതിന് പിന്നാലെയാണ് യുക്രൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

യുക്രൈൻ പ്രതിരോധ മന്ത്രാലയ മേധാവികൾ വിവേക ശൂന്യാരാണെന്നും നിരവധി ഇന്ത്യൻ ട്വിറ്റർ ഉപയോക്താക്കൾ കുറ്റപ്പെടുത്തി. വിഷയത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ഇടപെടൽ ആവശ്യപ്പെട്ടും ചില ഇന്ത്യൻ ട്വിറ്റർ ഉപയോക്താക്കൾ രംഗത്ത് വന്നു. 'മാ കാളിയെ മോശമായി കാണിക്കുന്ന ഈ അപകീർത്തികരമായ പോസ്റ്റ് ദയവായി ശ്രദ്ധിക്കുക,'- വിദേശകാര്യ മന്ത്രാലയത്തിന്‍റെയും കേന്ദ്രമന്ത്രി എസ് ജയശങ്കറിന്റെയും ഇടപെടൽ ആവശ്യപ്പെട്ട് ഒരാൾ ട്വീറ്റ് ചെയ്തു.




TAGS :

Next Story