Quantcast

കിസ്സൂഫിമിലെ ഇസ്രായേൽ സൈനികതാവളം ഹമാസ് കീഴടക്കിയതായി റിപ്പോര്‍ട്ട്

ഗസ്സ മുനമ്പിനോട് ചേർന്നുള്ള ഒഫാകിം, സിദ്‌റോത്ത്, യാദിത്, കിസ്സൂഫിം മേഖലകളിലാണ് ഖസ്സാം ബ്രിഗേഡും ഇസ്രായേൽ സൈന്യവും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    8 Oct 2023 10:29 AM

Published:

8 Oct 2023 9:45 AM

Kissufimmilitarysite, Hamas, Qassambrigade, IsraelGazaconflict, IsraelattackonGazza
X

ഗസ്സ: വടക്കു പടിഞ്ഞാറൻ ഇസ്രായേലിലെ സൈനികതാവളവും ഹമാസ് കീഴടക്കിയതായി റിപ്പോർട്ട്. കിസ്സൂഫിമിലെ ഇസ്രായേൽ സൈനികതാവളത്തിലാണ് ഖസ്സാം ബ്രിഗേഡ് ഹമാസ് പതാക നാട്ടിയത്. മിഡിലീസ്റ്റ് ഒബ്‌സർവെർ ആണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

ഗസ്സ മുനമ്പിനോട് ചേർന്നുള്ള ഒഫാകിം, സിദ്‌റോത്ത്, യാദ് മോർദെച്ചായ്, കിഫാർ അസ്സാ, ബീരി, യാദിത്, കിസ്സൂഫിം മേഖലകളിലാണ് ഖസ്സാം ബ്രിഗേഡും ഇസ്രായേൽ സൈന്യവും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്നത്. ഇവിടങ്ങളിലെ നിരവധി ഇസ്രായേൽ സൈനികരെ ഹമാസ് സേന പിടികൂടിയിട്ടുണ്ട്. നിരവധി സൈനികതാവളങ്ങൾ കീഴടക്കുകയും ജയിലുകൾ തകർക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു.

ഞായറാഴ്ചയും ഇസ്രായേൽ സൈന്യവും ഹമാസും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്. ഹമാസ് ആക്രമണത്തിൽ കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ആളപായവും നാശനഷ്ടവുമാണ് ഇസ്രായേലിനുണ്ടായത്. അതിനിടെ, ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലബനാനിൽനിന്ന് ഹിസ്ബുല്ലയും ഇസ്രായേൽ സൈനികതാവളങ്ങൾക്കുനേരെ വ്യോമാക്രമണമാരമഭിച്ചിട്ടുണ്ട്. തിരിച്ചടിയായി ഹിസ്ബുല്ല താവളങ്ങൾക്കുനേരെ ഇസ്രായേൽ ഡ്രോൺ ആക്രമണവും നടത്തുന്നുണ്ട്.

ഗസ്സയ്ക്കുനേരെ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണത്തിൽ 400ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ശനിയാഴ്ച ആരംഭിച്ച ഇസ്രായേൽ സേനയെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ 300ലേറെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Summary: The Qassam flag is raised over the Kissufim military site

TAGS :

Next Story