Quantcast

ഗസ്സയിലെ സ്ഥിതിഗതികളിൽ ഉത്​കണ്​ഠ രേഖപ്പെടുത്തി യു.എൻ രക്ഷാസമിതി യോഗം

അൾജീരിയ കൊണ്ടുവന്ന കരട്​ പ്രമേയത്തിൽ ചർച്ച നടന്നു

MediaOne Logo

Web Desk

  • Published:

    30 May 2024 1:05 AM GMT

un security council
X

ദുബൈ: യു.എൻ രക്ഷാസമിതി യോഗം റഫ ഉൾപ്പെടെ ഗസ്സയിലെ സ്​ഥിതിഗതികളിൽ അതീവ ഉത്​കണ്​ഠ രേഖപ്പെടുത്തി. അറബ്​ രാജ്യങ്ങളുടെ പിന്തുണയോടെ അൾജീരിയ കൊണ്ടുവന്ന കരട്​പ്രമേയത്തിൽ രക്ഷാസമിതിയിൽ ചർച്ച നടന്നു. അന്താരാഷ്​ട്ര കോടതിവിധി മുൻനിർത്തി റഫ ഉൾപ്പെടെ ഗസ്സയിൽ ആക്രമണം നിർത്താനുള്ള നടപടി വേണമെന്നാണ്​ കരടുപ്രമേയത്തി​ന്റെ കാതൽ.

ദക്ഷിണാഫ്രിക്ക, ഫലസ്​തീൻ, അൾജീരിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇസ്രായേൽ തുടരുന്ന ക്രൂരതകളുടെ വ്യാപ്​തി തുറന്നുകാട്ടി. ഭീകരസംഘടനയായ ഹമാസിനെ തുരത്താനുള്ള യുദ്ധമാണ്​ തുടരുന്നതെന്നായിരുന്നു​ ഇസ്രായേൽ പ്രതിനിധിയുടെ ന്യായീകരണം. എന്നാൽ, കരട്​പ്രമേയം ഒരു ലക്ഷ്യം നേടാനും പര്യാപ്​തമല്ലെന്ന്​ അമേരിക്ക വ്യക്തമാക്കി.

അന്തർദേശീയ സമ്മർദം പൂർണമായും അവഗണിച്ച്​ കൂടുതൽ സൈനിക സന്നാഹങ്ങളിലൂടെ റഫയിൽ ആക്രമണം കടുപ്പിക്കുകയാണ്​ ഇസ്രായേൽ. സിവിലിയൻ കേന്ദ്രങ്ങൾക്ക്​ നേരെ ഇന്നലെയും വ്യാപക ആ​ക്രമണം നടന്നു. റഫയിൽ രാത്രി നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മൂന്ന്​ പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടും.

കഴിഞ്ഞ ദിവസം ത​മ്പു​ക​ളി​ൽ ബോം​ബ് വ​ർ​ഷി​ച്ച് അ​ഭ​യാ​ർ​ഥി​ക​ളെ കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ ഇ​സ്രാ​യേ​ൽ ക്രൂ​ര​ത​യെ ന്യാ​യീ​ക​രി​ച്ച് അമേരിക്ക രംഗത്തുവന്നു. ല​ക്ഷ്മ​ണ​രേ​ഖ ക​ട​ക്കു​ന്ന​തൊ​ന്നും റ​ഫ​യി​ൽ ഇ​സ്രാ​യേ​ൽ ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ യു.​എ​സ് ന​യ​ത്തി​ൽ മാ​റ്റം​വ​രു​ത്തേ​ണ്ട​തി​ല്ലെ​ന്നും വൈ​റ്റ് ഹൗ​സ് വ​ക്താ​വ് ജോ​ൺ കി​ർ​ബി പറഞ്ഞു. ഇസ്രായേലിന്​ ആ​യു​ധം ന​ൽ​കു​ന്ന​ത് ഇ​നി​യും തു​ട​രു​മെ​ന്നും അമേരിക്ക അറിയിച്ചു. റ​ഫ​യി​ൽ അ​ഭ​യാ​ർ​ഥി​ക​ളെ കൂ​ട്ട​ക്കു​രു​തി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്രാ​യേ​ൽ ഉ​പ​യോ​ഗി​ച്ച​ത് അ​മേ​രി​ക്ക ന​ൽ​കി​യ ബോം​ബു​ക​ളെ​ന്ന റിപ്പോർട്ട്​ ഇന്നലെ പുറത്തുവന്നിരുന്നു.

റ​ഫ​യി​ൽ ഹമാസിന്റെ ചെറുത്തുനിൽപ്പും ശക്​തമാണ്. മൂ​ന്ന് ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. കെ​ട്ടി​ട​ത്തി​ൽ ഹ​മാ​സ് സാ​യു​ധ വി​ഭാ​ഗ​മാ​യ ഖ​സ്സാം ബ്രി​ഗേ​ഡ് ഒ​രു​ക്കി​യ കെ​ണി​യി​ൽ കു​ടു​ങ്ങി​യാ​ണ് മ​ര​ണം. പിന്നിട്ട 24 മണിക്കൂറിനിടെ 26 സൈനികർക്ക്​ പരിക്കേറ്റതായും ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നും ഇസ്രായേൽ അറിയിച്ചു. ​വെസ്​റ്റ്​ബാങ്കിലെ നബുലസ്​ പട്ടണത്തിൽ ഫലസ്​തീൻ പോരാളി നടത്തിയ ആക്രമണത്തിൽ രണ്ട്​ ഇസ്രായേലികൾക്ക്​ ഗുരുതര പരിക്കേറ്റു.

TAGS :

Next Story