Quantcast

ആഗോളതലത്തിൽ 700-ലധികം കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്തായി യു.എസ്

സ്വവർഗാനുരാഗികളിൽ കുരങ്ങുപനി സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇത് ലൈംഗീക ബന്ധത്തിലൂടെ പകരുന്ന രോഗമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നില്ല

MediaOne Logo

Web Desk

  • Updated:

    2022-06-04 12:20:43.0

Published:

4 Jun 2022 12:19 PM GMT

ആഗോളതലത്തിൽ 700-ലധികം കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്തായി യു.എസ്
X

ആഗോളതലത്തിൽ 700-ലധികം കുരങ്ങുപനി കേസുകൾ റിപ്പോർട്ടു ചെയ്തുവെന്ന് യു.എസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ. ആദ്യത്തെ 17 കേസുകളിൽ 16 പുരുഷന്മാരും സ്വവർഗാനുരാഗികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗം നാശം വിതച്ചിട്ടില്ലെന്നും യു.എസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി.

കുരങ്ങുപനിക്ക് തീവ്രത കുറവാണെന്നാണ് യു.എസ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ചുണങ്ങ് പനി, വിറയൽ, വേദന തുടങ്ങിയവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങൾ. മെയ് മുതലാണ് യൂറോപ്പിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. കാനഡയിൽ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് 77 കേസുകളാണ്. സ്വവർഗാനുരാഗികളിൽ കുരങ്ങുപനി സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇത് ലൈംഗീക ബന്ധത്തിലൂടെ പകരുന്ന രോഗമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നില്ല. വ്രണമുള്ള ആളുകളിൽ നിന്നോ സമ്പർക്കത്തിലൂടെയോ രോഗം പകരാവുന്നതാണ്.

കുരങ്ങുപനിക്കുള്ള 1200 വാക്‌സിനുകൾ അമേരിക്കയിൽ വിതരണം ചെയ്തിട്ടുണ്ടെന്ന് വൈറ്റ് ഹൗസിന്റെ ഗ്ലോബൽ ഹെൽത്ത് സെക്യൂരിറ്റി ആൻഡ് ബയോ ഡിഫൻസ് വിഭാഗത്തിന്റെ സീനിയർ ഡയറക്ടർ രാജ് പഞ്ചാബി പറഞ്ഞു. നിലവിൽ രണ്ട് അംഗീകൃത വാക്‌സിനുകളാണുള്ളത് (ACAM2000, JYNNEOS ). വസൂരിക്കെതിരെ ആദ്യം വികസിപ്പിച്ചെടുത്ത വാക്‌സിനുകളാണിവ. ഇവയ്ക്ക് പാർശ്വഫലങ്ങൾ കുറവാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

TAGS :

Next Story