Quantcast

ചിക്കൻ ബിരിയാണി കിട്ടിയില്ല, റെസ്റ്റോറന്റിന് തീയിട്ടു; വീഡിയോ

ചോഫെൽ നോർബുവാണ് ബിരിയാണി കിട്ടാത്തതിന്റെ ദേഷ്യത്തിൽ കടക്ക് തീ വെച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

MediaOne Logo

Web Desk

  • Updated:

    19 Oct 2022 1:27 PM

Published:

19 Oct 2022 1:23 PM

ചിക്കൻ ബിരിയാണി കിട്ടിയില്ല, റെസ്റ്റോറന്റിന് തീയിട്ടു; വീഡിയോ
X

ന്യൂയോർക്ക്: ഓർഡർ ചെയ്ത ചിക്കൻ ബിരിയാണി നൽകാത്തതിന്റെ പേരിൽ 49കാരൻ റെസ്‌റ്റോറന്റിന് തീയിട്ടു. ചോഫെൽ നോർബുവാണ് ബിരിയാണി കിട്ടാത്തതിന്റെ ദേഷ്യത്തിൽ കടക്ക് തീ വെച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ദൃശ്യങ്ങളിൽ നോർബു റെസ്റ്റോറന്റിന് പുറത്ത് കുറച്ച് നേരം നിൽക്കുകയും കത്തുന്ന ദ്രാവകം എറിഞ്ഞ് തീയിടുകയും ചെയ്തതായി കാണാം. ക്വീൻസ് മൾട്ടി കൾച്ചറൽ ജാക്‌സൺ ഹൈറ്റ്‌സിലാണ് ബംഗ്ലാദേശി റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്.

ഇയാളെ ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്തതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇയാൾക്കെതിരെ തീവെപ്പ്, ക്രിമിനൽ കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി, ബംഗ്ലാദേശി ഭക്ഷണശാലയിലെ ജീവനക്കാർ തനിക്ക് ചിക്കൻ ബിരിയാണി നൽകിയില്ലെന്ന് പ്രതി ആരോപിച്ചു. ഇതേ തുടർന്നാണ് ഇയാൾ ഭക്ഷണശാലയിലെത്തി തീകൊളുത്തിയത്.

സംഭവത്തെക്കുറിച്ച് പ്രതി പറയുന്നതിങ്ങനെയാണ്. ''ഞാൻ മദ്യപിച്ചിട്ടുണ്ടായിരുന്നു, ചിക്കൻ ബിരിയാണി ആവശ്യപ്പെട്ടു. പക്ഷെ അവർ എനിക്ക് തന്നില്ല. എനിക്ക് ദേഷ്യം വന്നു, ഞാൻ എല്ലാം വലിച്ചെറിഞ്ഞു''. കയ്യിലിരുന്ന് കത്തിയതിനെത്തുടർന്ന് നോർബുവിനും പൊള്ളലേറ്റു. സംഭവ സമയത്ത് റെസ്റ്റോറന്റ് അടച്ചിട്ടിരിക്കുകയായിരുന്നു.

TAGS :

Next Story