Quantcast

'എന്‍റെ കൊച്ചുമക്കള്‍ക്കു വേണ്ടി...': യുക്രൈന്‍ സൈന്യത്തില്‍ ചേരാന്‍ സന്നദ്ധനായി 80കാരന്‍

യുക്രൈന്‍ സൈന്യത്തില്‍ ചേരാന്‍ സന്നദ്ധനായെത്തിയ 80കാരന്‍റെ ചിത്രം വൈറല്‍

MediaOne Logo

Web Desk

  • Published:

    27 Feb 2022 5:50 AM GMT

എന്‍റെ കൊച്ചുമക്കള്‍ക്കു വേണ്ടി...: യുക്രൈന്‍ സൈന്യത്തില്‍ ചേരാന്‍ സന്നദ്ധനായി 80കാരന്‍
X

റഷ്യന്‍ ആക്രമണത്തെ ചെറുക്കാന്‍ യുക്രൈനിലെ സാധാരണക്കാര്‍ രംഗത്തുവരുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുക്രൈന്‍ സൈന്യത്തില്‍ ചേരാന്‍ സന്നദ്ധനായെത്തിയ 80കാരന്‍റെ ചിത്രം അതിലൊന്നാണ്.

യുക്രൈന്‍റെ മുൻ പ്രസിഡന്‍റ്​ വിക്ടർ യുഷ്‌ചെങ്കോയുടെ ഭാര്യ കാതറീന യുഷ്‌ചെങ്കോ ഉള്‍പ്പെടെ നിരവധി പേര്‍​ ഫോട്ടോ സഹിതം ഇക്കാര്യം ട്വിറ്റ് ചെയ്തു​​- "രണ്ട്​ ടീ ഷർട്ട്​, ഒരു ജോടി അധിക പാന്റ്​, ടൂത്ത് ബ്രഷ്​, കുറച്ച് സാൻഡ്‌വിച്ച്​ എന്നിവ​ ബാഗിലാക്കി ഒരു 80കാരന്‍ സൈന്യത്തില്‍ ചേരാന്‍ സന്നദ്ധനായി വന്നു. തന്റെ കൊച്ചുമക്കൾക്ക് വേണ്ടിയാണ്​ പോരാടാനൊരുങ്ങുന്നതെന്ന്​ അദ്ദേഹം പറഞ്ഞു.

ചിത്രം ആര് എപ്പോള്‍ എപ്പോൾ എടുത്തതാണെന്ന്​ വ്യക്തമല്ല. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേര്‍ വയോധികന്‍റെ രാജ്യസ്​നേഹത്തെ പുകഴ്ത്തി ചിത്രം റീട്വീറ്റ് ചെയ്തു​.

അതേസമയം തലസ്ഥാനമായ കിയവ് പിടിച്ച് യുക്രൈൻ കീഴടക്കാനുള്ള പോരാട്ടം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. തുടർച്ചയായി നാലാംദിവസവും കനത്ത ആക്രമണമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇന്നലെ രാത്രിയും കിയവിന് നേരെ നിരവധി മിസൈൽ ആക്രമണവും ഷെല്ലാക്രമണവും നടന്നു. കിയവിൽ ഒരു ആറ് വയസ്സുകാരനും ഖാർക്കിവിൽ ഒരു സ്ത്രീയും റഷ്യൻ ആക്രണത്തിൽ കൊല്ലപ്പെട്ടു. വാസിൽകിവിലെ എണ്ണ സംഭരണ ശാല റഷ്യ തകർത്തു. റഷ്യൻ ആക്രമണത്തിൽ ഇതുവരെ 64 സിവിലിയൻമാർ കൊല്ലപ്പെട്ടെന്ന് യു.എൻ സ്ഥിരീകരിച്ചു. 1.6 ലക്ഷം പേർ അഭയാർഥികളായെന്നും യു.എൻ വ്യക്തമാക്കി.

TAGS :

Next Story