സോഷ്യല്‍മീഡിയയില്‍ ഹിറ്റായ ചോക്ലേറ്റ് പരുന്ത് പിറന്നത് ഇങ്ങനെ...
ജനീവ സ്വദേശിയായ അമൗറി ഗ്വിഷോണ്‍ ആണ് ഈ ചോക്ലേറ്റ് പരുന്തിന്‍റെ സൃഷ്ടാവ്
ഐ ഫോണ്‍ മുതല്‍ പച്ചക്കറികളുടെ രൂപത്തില്‍ വരെയുള്ള കേക്കുകള്‍ നാം കണ്ടിട്ടുണ്ട്. കണ്ടാല്‍ കേക്ക് ആണെന്ന് പോലും തോന്നാത്ത വിധത്തിലുള്ള കേക്കുകള്‍. അതുപോലെ തന്നെയാണ് ചോക്ലേറ്റുകളും..ഏത് രൂപത്തില്‍ എത്തുമെന്ന് പ്രവചിക്കാന്‍ വയ്യ. ചോക്ലേറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു പരുന്താണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കണ്ടാല്‍ കയ്യടിച്ചുപോകുന്ന വിധത്തിലാണ് ഇതിന്‍റെ നിര്‍മ്മിതി.
ജനീവ സ്വദേശിയായ അമൗറി ഗ്വിഷോണ്‍ ആണ് ഈ ചോക്ലേറ്റ് പരുന്തിന്‍റെ സൃഷ്ടാവ്. ഗ്വിഷോണിന്‍റെ ഫുഡ് ആര്‍ട്ടുകള്‍ ഇതിന് മുന്‍പും വൈറലായിട്ടുണ്ട്. മരത്തടിയിലിരിക്കുന്ന പരുന്തിന്‍റെ രൂപത്തിലാണ് ചോക്ലേറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. 1700 ചോക്ലേറ്റ് തൂവലുകള്‍ ഉപയോഗിച്ചാണ് പരുന്തിനെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഗ്വിഷോണിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Adjust Story Font
16