120 ബസുകളിലായി 3500 കി.മീ സൗജന്യമായി സഞ്ചരിച്ച് 75കാരി; സൗജന്യ യാത്രയ്ക്ക് പിന്നിൽ...
സൗജന്യ ബസ് പാസ് ടിക്കറ്റ് ആയി ഉപയോഗിച്ച് പെന്നി ഇബട്ട് എന്ന മുത്തശ്ശിയാണ് തെക്കൻ തീരത്തെ വെസ്റ്റ് സസെക്സിലെ ചിദാമിലെ വീട്ടിൽ നിന്ന് ഇംഗ്ലണ്ട് ചുറ്റിയത്
യാത്രകള്‍ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്? ഭൂരിഭാഗം പേരും യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. പണം, സമയം തുടങ്ങിയ കാരണങ്ങളാല്‍ യാത്ര മാറ്റിവയ്ക്കാറാണ് പതിവ്. എന്നാല്‍ യുകെയില്‍ നിന്നുള്ള 75കാരിയായ ഒരു മുത്തശ്ശി 3,540 കിലോമീറ്ററാണ് സൗജന്യമായി യാത്ര ചെയ്തത്.
സൗജന്യ ബസ് പാസ് ടിക്കറ്റ് ആയി ഉപയോഗിച്ച് പെന്നി ഇബട്ട് എന്ന മുത്തശ്ശിയാണ് തെക്കൻ തീരത്തെ വെസ്റ്റ് സസെക്സിലെ ചിദാമിലെ വീട്ടിൽ നിന്ന് ഇംഗ്ലണ്ട് ചുറ്റിയത്. ബസ് യാത്ര ആറാഴ്ചയോളം നീണ്ടുനിന്നു. ഒരു ലൊക്കേഷനിൽ നിന്ന് മറ്റൊരിടത്തേക്ക് പോകാൻ ദിവസവും എട്ട് മണിക്കൂർ വ്യത്യസ്ത ബസുകളിൽ യാത്ര ചെയ്തു. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അവസാന 20 കിലോമീറ്റർ നടത്തിയ ഓപ്പൺ-ടോപ്പ് ബസ് സവാരിയും ഇതിൽ ഉൾപ്പെടുന്നു.
യഥാർത്ഥത്തിൽ പെൻഷൻകാർക്കുള്ള പാസ് ആണ് ഇത്. ബസുകളിൽ ഇവർ ഈ പാസ് സൗജന്യമായി ഉപയോഗിച്ചു. പാസ് അസാധുവായ അതിർത്തിയിൽ മാത്രമാണ് അവർക്ക് ടിക്കറ്റ് പണം നല്‍കി വാങ്ങേണ്ടി വന്നത്. സെപ്തംബര്‍ 6ന് യാത്ര ആരംഭിച്ച പെന്നി ഒക്ടോബബര്‍ 16ന് കറക്കമെല്ലാം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയത്. 120 ബസുകളിലായിട്ടായിരുന്നു സഞ്ചാരം.
2020 മാർച്ചിലാണ് പെന്നി ഇബോട്ട് യാത്ര പ്ലാൻ ചെയ്തിരുന്നത്. എന്നാൽ കോവിഡ് കാരണം നീളുകയായിരുന്നു. 2016-ൽ മരിക്കുന്നതിന് മുമ്പ് തന്‍റെ ഭർത്താവ് ജിയോഫിനെ ചികിത്സിച്ച വെസ്റ്റ് സസെക്സിലെ സെന്‍റ് വിൽഫ്രിഡ് ഹോസ്പിസിനായി പണം സ്വരൂപിക്കുന്നതിനായാണ് പെന്നി യാത്രകൾ നടത്തുന്നത്. 2016ല്‍ 81ാം വയസിലാണ് പെന്നിയുടെ ഭര്‍ത്താവ് ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നത്.
Adjust Story Font
16