മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍ വെടിവെപ്പ്: 3 പേര്‍ കൊല്ലപ്പെട്ടു, അക്രമി മരിച്ചനിലയില്‍
കാമ്പസിന് സുരക്ഷാ ഭീഷണി ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്ല
മിഷിഗണ്‍: അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റു. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം അക്രമിയെ മരിച്ച നിലയിൽ കണ്ടെത്തി. അക്രമി സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ബെർക്കി ഹാൾ എന്ന അക്കാദമിക് കെട്ടിടത്തിലും മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കെട്ടിടത്തിലുമാണ് വെടിവെപ്പുണ്ടായത്. രണ്ടു പേരെ ബെർക്കി ഹാളിലും മറ്റൊരാളെ എം.എസ്.യു യൂണിയന്‍ കെട്ടിടത്തിലുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്തിനാണ് അക്രമി വെടിവെച്ചതെന്ന് വ്യക്തമല്ല. കാമ്പസിന് സുരക്ഷാ ഭീഷണി ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്ല. വെടിവെപ്പിനു പിന്നാലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ പ്രതിയുടെ രണ്ട് ഫോട്ടോകള്‍ പൊലീസ് പുറത്തുവിട്ടു. വെടിവെപ്പ് നടന്ന് നാലു മണിക്കൂറിനു ശേഷമാണ് പ്രതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
50000 വിദ്യാർത്ഥികളാണ് മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നത്. വെടിവെപ്പിനു പിന്നാലെ ക്ലാസ്സുകള്‍ 48 മണിക്കൂര്‍ നേരത്തേക്ക് റദ്ദാക്കി. "ഞങ്ങൾക്ക് എവിടെയും സുരക്ഷിതത്വം തോന്നുന്നില്ല" എന്നാണ് കാമ്പസിലെ വിദ്യാര്‍ഥിനിയായ ഡിന്‍കിന്‍സ് പ്രതികരിച്ചത്. വെടിയൊച്ച കേട്ട് ഭയന്ന് ഓടുകയായിരുന്നുവെന്നും ഡിന്‍കിന്‍സ് പറഞ്ഞു.
Summary- A gunman opened fire on Monday night at Michigan State University's main campus, killing three people and injuring five, some severely, before he was found dead hours later, apparently from a self-inflicted gunshot, police said.
Adjust Story Font
16