കനത്ത മഴയിൽ വലഞ്ഞ് ബ്രസീൽ: വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 36 മരണം
സാവോ സെബാസ്റ്റിയാവോ, ഉബാടുബ, ഇൽഹബെല, ബെർടിയോഗ തുടങ്ങിയ നഗരങ്ങളിലാണ് മഴ കനത്ത നാശം വിതച്ചിരിക്കുന്നത്
സാവോ പോളോ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലഞ്ഞ് ബ്രസീൽ. സാവോ പോളോ സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ ഏഴു വയസുകാരിയടക്കം 36 പേർ മരിച്ചു. മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേരെ കാണാതായിട്ടുണ്ട്.
സാവോ സെബാസ്റ്റിയാവോ, ഉബാടുബ, ഇൽഹബെല, ബെർടിയോഗ തുടങ്ങിയ നഗരങ്ങളിലാണ് മഴ കനത്ത നാശം വിതച്ചിരിക്കുന്നത്. സാവോ സെബാസ്റ്റിയാവോയിൽ മാത്രം 50ഓളം വീടുകൾ മണ്ണിനടിയിലായി.
കഴിഞ്ഞ ദിവസം 600 മില്ലിമീറ്ററിലധികം മഴ പ്രദേശത്ത് പെയ്തതായാണ് സംസ്ഥാന സർക്കാർ അറിയിക്കുന്നത്. ദുരിതബാധിത മേഖലകളിൽ സൈന്യവും രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. സൈന്യത്തിന്റെ രണ്ട് വിമാനങ്ങളാണ് രക്ഷാപ്രവർത്തനത്തിനുള്ളത്.
മഴ നാശം വിതച്ച ആറ് നഗരങ്ങളിൽ സംസ്ഥാന സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Next Story
Adjust Story Font
16