വൈദ്യുതി ലൈനിൽ തട്ടി ഫ്രാൻസിൽ ചെറുവിമാനം തകർന്നുവീണു; മൂന്ന് മരണം
എയർപോർട്ടിൽ നിന്ന് പറന്നയുടനെയാണ് അപകടം. ഉയർന്ന വോൾട്ടേജുള്ള വൈദ്യുതി ലൈനിലാണ് വിമാനം തട്ടിയത്
പാരിസ്: വൈദ്യുതി ലൈനിൽ തട്ടി ഫ്രാൻസിൽ ചെറുവിമാനം തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ് അപകടത്തിൽപെട്ടത്.
ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. പാരീസ് പ്രദേശത്തെ റോഡിലേക്കാണ് വിമാനം തകർന്നുവീണത്. വിമാനം വീഴുമ്പോൾ റോഡിൽ വാഹനങ്ങളില്ലാത്തത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. ലോഗ്നെസ് എയർപോർട്ടിൽ നിന്ന് പറന്നയുടനെയാണ് അപകടം സംഭവിച്ചത്.
ഉയര്‍ന്ന വോൾട്ടേജുള്ള വൈദ്യുതി ലൈനിലാണ് വിമാനം തട്ടിയത്. ഈ പ്രദേശത്ത് ഇത് രണ്ടാം തവണയാണ് വൈദ്യുതി ലൈനിൽ തട്ടി വിമാനം വീഴുന്നന്നൊണ് വിവരം. അപകടം നടന്നയുടൻ റോഡ് അടച്ചു. വിശദമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.
Next Story
Adjust Story Font
16