ആരാകും പുതിയ കനേഡിയൻ പ്രധാനമന്ത്രി? ട്രൂഡോയുടെ പിൻഗാമിയെ മാർച്ചിൽ അറിയാം
പിന്‍ഗാമിയെ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ ഇന്ത്യന്‍ വംശജ അനിത ആനന്ദിന്റേതടക്കം നിരവധി പേരുകൾ സജീവമാണ്
ടൊറോൻ്റോ: രാജിവെച്ച ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയെ പ്രഖ്യാപിക്കാനൊരുങ്ങി കാനഡയിലെ ലിബറൽ പാർട്ടി. മാർച്ച് ഒമ്പതിനായിരിക്കും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുക. 'ലിബറൽ പാർട്ടി ഓഫ് കാനഡ മാർച്ച് ഒമ്പതിന് പുതിയ നേതാവിനെ തെരഞ്ഞെടുക്കും. 2025 ലെ തെരഞ്ഞെടുപ്പിൽ പോരാടാനും വിജയിക്കാനും തയ്യാറാകൂ'വെന്ന് പാർട്ടി പ്രസ്താവനയിൽ അറിയിച്ചു. പാർട്ടിയുടെ ദേശീയ കൗൺസിലാണ് തീയതി പ്രഖ്യാപിച്ചത്.
മത്സരിക്കാനായി സ്ഥാനാർഥികൾ കെട്ടിവെക്കേണ്ട തുക 350000 കനേഡിയൻ ഡോളർ ആണ്. കഴിഞ്ഞ തവണ ഇത് വെറും 75000 കനേഡിയൻ ഡോളർ ആയിരുന്നു. ജനുവരി 23നകം സ്ഥാനാർഥികൾ തുക കെട്ടിവെക്കണം. ജനുവരി 27 വരെ വോട്ടർ രജിസ്ട്രേഷൻ തുടരുമെന്ന് റോയിറ്റേർസ് റിപ്പോർട്ട് ചെയ്യുന്നു.
വോട്ട് ചെയ്യാനുള്ള യോഗ്യതയിലും ലിബറൽ പാർട്ടി മാറ്റം കൊണ്ടുവന്നിട്ടുണ്ട്. 14 വയസ്സിനു മുകളിലുള്ള കനേഡിയൻ പൗരന്മാർക്കും കാനഡയിൽ സ്ഥിരതാമസമാക്കിയവർക്കും മാത്രമാണ് വോട്ട് ചെയ്യാൻ സാധിക്കുക. വിദേശ ഇടപെടലുകൾ ഇല്ലാതാക്കാനാണ് ഈ നീക്കം. മുൻപ് കാനഡയിൽ സ്ഥിരതാമസമല്ലാത്തവർ പാർട്ടി മത്സരങ്ങളിൽ വോട്ട് ചെയ്തിരുന്നു.
പിന്‍ഗാമിയെ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ ഇന്ത്യന്‍ വംശജ അനിത ആനന്ദിന്റേതടക്കം നിരവധി പേരുകൾ സജീവമാണ്. മുന്‍ ഉപപ്രധാനമന്ത്രി കൂടിയായിരുന്ന ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, ബാങ്ക് ഓഫ് കാനഡയുടെ മുന്‍ ഗവര്‍ണറായിരുന്ന മാര്‍ക് കാര്‍ണി, ധനമന്ത്രി ഡൊമനിക് ഡി ബ്ലാങ്ക്, വിദേശകാര്യ മന്ത്രി മെലാനി ജോളി എന്നിവരുടെ പേരുകളും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
Adjust Story Font
16