Quantcast

കോര്‍പ്പറേറ്റ് നികുതി 15 ശതമാനമായി കുറയ്ക്കും; ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക് ഓഹരി വിപണി തുറക്കുന്നതിന് മുമ്പായാണ് ട്രംപിന്റെ പ്രഖ്യാപനം

MediaOne Logo

Web Desk

  • Published:

    13 Dec 2024 3:00 AM GMT

കോര്‍പ്പറേറ്റ് നികുതി 15 ശതമാനമായി കുറയ്ക്കും; ഡൊണാള്‍ഡ് ട്രംപ്
X

വാഷിങ്ടണ്‍: കോര്‍പ്പറേറ് നികുതി കുറയ്ക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ കോര്‍പ്പറേറ്റ് നികുതി 15 ശതമാനമായി കുറക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ടൈം മാഗസിന്റെ 'പേഴ്സണ്‍ ഓഫ് ദ ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

21 ശതമാനമുണ്ടായിരുന്ന നികുതി 15 ശതമാനമാക്കി കുറക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് ഓഹരി വിപണി തുറക്കുന്നതിന് തൊട്ട് മുമ്പായാണ് ട്രംപിന്റെ പ്രഖ്യാപനം. കോര്‍പ്പറേറ്റ് മേഖലയ്ക്കായി പ്രത്യേക ഇന്‍സെന്റീവ് ഏര്‍പ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി.

'മറ്റൊരു രാജ്യത്തിനും നല്‍കാന്‍ കഴിയത്ത വലിയ പ്രോത്സാഹനങ്ങളാണ് ഞങ്ങള്‍ നല്‍കാന്‍ പോകുന്നത്. ഞങ്ങള്‍ നിങ്ങളുടെ നികുതി കുറയ്ക്കുകയാണ്. 44 ശതമാനമുണ്ടായിരുന്ന നികുതി ഞങ്ങള്‍ 21 ശതമാനമായി കുറച്ചു. ഇപ്പോള്‍ അതിനെ വീണ്ടും 15 ശതമാനമായി കുറയ്ക്കാന്‍ പോവുകയാണ്. പക്ഷെ നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ നിന്ന് തന്നെ ഉല്‍പ്പാദിപ്പിക്കണം' എന്ന് ട്രംപ് പറഞ്ഞു.

കാര്‍ നിര്‍മാതാക്കള്‍ അടക്കമുള്ളവര്‍ യുഎസിലേക്ക് തിരിച്ച് വരണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇവര്‍ക്ക് ഉറപ്പായും പ്രത്യേക ആനുകൂല്യങ്ങളുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ കമ്പനികള്‍ ഉള്‍പ്പടെ ആരും ഞങ്ങളെ വിട്ട് പോകാന്‍ പോവുന്നില്ലെന്നും നിങ്ങള്‍ തിരിച്ചുവന്നാല്‍ പ്രത്യേക ഇന്‍സെന്റീവ് ഉള്‍ഹപ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 2025 ജനുവരി 20ന് ആണ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്.

TAGS :

Next Story